
ഇടുക്കി ഉടുമ്പഞ്ചോല യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി അഞ്ചേരി ബേബി വധക്കേസില്‍ എം എം മണിയെ കുറ്റവിമുക്തനാക്കി. എം എം മണി ഉള്‍പ്പെടെ മൂന്നു പ്രതികളുടെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു.1982 നവംബര്‍ 13നാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. 86 മാര്‍ച്ച് 21 ന് കേസില്‍ ഒമ്പതു പ്രതികളേയും തെളിവുകളുടെ അഭാവത്താല്‍ വെറുതെ വിട്ടിരുന്നു .എം എം മണിയുടെ വണ്‍ ടു ത്രീ പ്രസംഗത്തോടെയാണ് കേസില്‍ വീണ്ടും പുനരന്വേഷണം തുടങ്ങിയത്. 2012 മേയ് 25 ന് തൊടുപുഴ മണക്കാട്ടിയിരുന്നു വണ്‍ ടൂ ത്രീ പ്രസംഗം . രാഷ്ട്രീയ എതിരാളികളെ വണ്‍ ടൂ ത്രീ ക്രമത്തില്‍ കൊല്ലപ്പെടുത്തിയെന്നായിരുന്നു പ്രസംഗം. തുടര്‍ന്ന് സി പി ഐ എം തരംതാഴ്ത്തിയ എം എം മണി ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലാണ് സെക്രട്ടറിയേറ്റില്‍ തിരിച്ചെത്തിയത് . മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന് എന്നിവരാണ് കൊല്ലപ്പെട്ട മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ .കേസില്‍ 44 ദിവസം എം എം മണി പീരുമേട് സബ് ജയിലിലും കിടന്നു. പാമ്പുപാറ കുട്ടന് ,ഒ ജി മദനന് എന്നീ പ്രതികളുടെ വിടുതല്‍ ഹര്‍ജിയും ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…







