തൃശൂര്‍ കൊടുങ്ങല്ലൂരില്‍ വാഹന പരിശോധനക്കിടയില്‍ കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. പൊയ്യ സ്വദേശി ഇറ്റിത്തറ രാഹുലാണ് (35) പൊലീസിനെ ആക്രമിച്ചത്. വാഹനമോടിച്ചിരുന്ന എടവിലങ്ങ് സ്വദേശി ബിനോജ് മദ്യപിച്ചിരുന്നതായി വ്യക്തമായതിനെ തുടര്‍ന്നാണ് പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തത്. തൊട്ട് പിന്നാലെ കാറിലെ സഹയാത്രികനായിരുന്ന രാഹുല്‍ ഉദ്യോഗസ്ഥരോട് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പൊലീസുകാരനെ ആക്രമിക്കുകയും ആയിരുന്നു.
സിപിഒ ഷെമീറിനെ കഴുത്തിന് പിടിച്ച് മര്‍ദ്ദിച്ച പ്രതി പൊലീസ് ജീപ്പിന്റെ ചില്ലും അടിച്ച് തകര്‍ത്തു.
ഇന്നലെ രാത്രി നടന്ന സംഭവത്തിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാഹുലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…





