തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്. സമരപന്തലില്‍ എത്തി ആശമാരുടെ സമരത്തിന് 50000 രൂപ നല്‍കി. ഈ സഹായം ഒന്നാം ഘട്ടമായി എടുത്താല്‍ മതിയെന്നും കാശ് ഉണ്ടെങ്കില്‍ ഇനിയും സഹായിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
ആശമാര്‍ സമരം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമായിട്ടല്ല, അവര്‍ക്ക് ഒരു പ്രത്യേക രാഷ്ട്രീയം ഉണ്ടെന്ന് കരുതുന്നില്ല ന്യായമായ ആവശ്യങ്ങളാണ് അവര്‍ ഉന്നയിക്കുന്നത് അതുകൊണ്ടുതന്നെ സര്‍ക്കാര്‍ അനുഭാവ പൂര്‍വമായ നടപടി സ്വീകരിക്കണം. ശമ്പളമില്ലാതെയാണ് ഇവരില്‍ പലരും സമരം ചെയ്യുന്നതെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു.
ബാക്കിയുള്ള ആളുകള്‍ക്ക് പെന്‍ഷനായി ഒരു നിശ്ചിത ലഭിക്കുമ്പോള്‍ ആശാവര്‍ക്കര്‍മാര്‍ക്ക് ഒരു രൂപ പോലും ലഭിക്കുന്നില്ല. 62-ാംവയസ്സില്‍ ഇവര്‍ ജോലിയില്‍ നിന്ന് പിരിഞ്ഞ് വരുമ്പോള്‍ ഒരു വിധം മാന്യമായ തുക ലഭിക്കണം എന്നാണ് അവരുടെ ആവശ്യം. ആശമാര്‍ക്ക് ഇപ്പോള്‍ നല്‍കുന്ന 7000 രൂപ പോലും പലപ്പോഴായും ലഭിക്കുന്നില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…