ശ്രേയസ് അയ്യറിന് ഐ.പി.എല്ലിലെ റെക്കോര്‍ഡ് ലേലത്തുക, 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സില്‍, താരലേലം പുരോഗമിക്കുന്നു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മെഗാ താരലേലം ജിദ്ദയില്‍ ആരംഭിച്ചു. ജിദ്ദയിലെ അല്‍ അബാദേയ് അല്‍ ജോഹര്‍ തിയേറ്ററിലാണ് ലേലം. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി രണ്ടുദിവസങ്ങളിലായാണ് ലേലം നടക്കുന്നത്. മല്ലികാ സാഗറാണ് ലേലം നിയന്ത്രിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത 1574 പേരില്‍നിന്നായി 574 പട്ടിക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഓരോ ടീമിനും 120 കോടി രൂപയാണ് ചെലവിടാന്‍ കഴിയുക.
ഐപിഎലില്‍ ചരിത്രമെഴുതി ശ്രേയസ് അയ്യര്‍; 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സില്‍, സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡ് മറികടന്നു. ശ്രേയസ് അയ്യര്‍ക്കായി വാശിയേറിയ പോരാട്ടം നടന്നു.താരത്തിനായി പഞ്ചാബും ഡല്‍ഹിയും രംഗത്ത് എത്തി.
ഇന്ത്യയുടെ ഇടംകയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങാണ് താരലേലത്തിനെത്തിയ ആദ്യതാരം. വാശിയേറിയ ലേലംവിളിക്കൊടുവില്‍ 15.75 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിളിച്ചെങ്കിലും, ആര്‍ടിഎം ഉപയോഗപ്പെടുത്തി പഞ്ചാബ് കിങ്‌സ് 18 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കി.കഗിസോ റബാഡയെ 10.75 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തായിരിക്കും ലേലത്തിലെ സൂപ്പര്‍ താരമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ നിരീക്ഷണം.10 ടീമുകളിലായി 204 താരങ്ങള്‍ക്കാണ് അവസരം ലഭിക്കുക. 10 ടീമുകള്‍ക്കുമായി 641 കോടി രൂപയാണ് ബാക്കിയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…