തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്‍പത് സര്‍വകലാശാലകളിലെ വിസിമാര്‍ക്ക് ഇന്ന് നിര്‍ണ്ണായകദിനം. ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കിയ വിസിമാരുടെ ഹിയറിങ് ഇന്ന് നടക്കും.രാവിലെ 11 മണിക്ക് വിസിമാര്‍ ഹാജരാകണമെന്നാണ് രാജ്ഭവന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നേരിട്ട് ഹാജരാകുന്നതിന് പകരം വിസിമാര്‍ക്ക് അഭിഭാഷകരെ ചുമതലപ്പെടുത്താമെന്നും രാജ്ഭവന് അറിയിച്ചിട്ടുണ്ട്.സംസ്ഥാനത്തെ സര്‍വകലാശാല വിസിമാരുടെ നിയമനത്തില്‍ സര്‍ക്കാര്‍ പോര് തുടരുന്നതും ചാന്‍സിലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ല് നിയമസഭാ പരിഗണനയിലിരിക്കവെയാണ് ഗവര്‍ണ്ണറുടെ നിര്‍ണ്ണായക നീക്കങ്ങള്‍. കെടിയു, ഫിഷറീസ് മുന്‍ വിസിമാര്‍ ഒഴികെയുള്ളവര്‍ക്കാണ് ഹിയറിങ്ങിനെത്താനുള്ള നിര്‍ദ്ദേശം. വിസിമാര്‍ നല്കുന്ന വിശദീകരണം തൃപ്തമായില്ലെങ്കില് ഗവര്‍ണര്‍ സ്വീകരിക്കുന്ന നടപടികള്‍ നിര്‍ണ്ണായകമാകും. വിശദീകരണം പരിശോധിച്ച ശേഷം കോടതിവിധി നോക്കിയാണ് ഗവര്‍ണര്‍ നടപടികളിലേക്ക് കടക്കുക.വിഷയം വലിച്ചുനീട്ടാതെ അവസാനിപ്പിക്കാനുള്ള നടപടികളാണ് രാജ്ഭവന് സ്വീകരിക്കുന്നത്. വിശദീകരണമാവശ്യപ്പെട്ട നോട്ടീസിന് മേല്‍ നടപടികള്‍ വേഗത്തിലാക്കാനാണ് ഗവര്‍ണറുടെ ശ്രമം. അതേസമയം ഗവര്‍ണറെടുക്കുന്ന നടപടികള്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്കും സര്‍ക്കാരിനും കൂടുതല്‍ വെല്ലുവിളിയാണ്. കേരളാ സര്‍വകലാശാലയിലെ വിസി നിയമനമുള്‍പ്പടെയുള്ള വിഷയത്തില്‍ കോടതിയില്‍ നിന്നുള്ള തിരിച്ചടികള്‍ക്ക് പിന്നാലെ ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ഇടത് നേതാക്കള്‍ക്കും നിര്‍ണ്ണായകമാകും.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












