തിരുവനന്തപുരം : കേരളം ചരിത്രത്തിലില്ലാത്ത വിധം സാമ്ബത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ, രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം ബജറ്റ് നാളെ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിക്കും. ജി.എസ്.ടിയുടെ വരവോടെ പരിമിതസാമ്ബത്തികസ്വാതന്ത്ര്യം മാത്രമുള്ള സംസ്ഥാനത്തിനു സ്ഥിരം മേഖലകളില്‍നിന്നല്ലാതെ മറ്റ് വരുമാനസ്രോതസുകള്‍ കേെണ്ടത്തണ്ടിവരുമെന്നാണു വിദഗ്ധര്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ബജറ്റ് പ്രസംഗത്തിന്റെ ഒടുവില്‍ ഇന്ധന സെസ് പ്രഖ്യാപിച്ചതുപോലെയുള്ള സസ്പെന്‍സ് നാളത്തെ ബജറ്റിലുണ്ടാകുമോയെന്ന ആശങ്കയിലും കൗതുകത്തിലുമാണു കേരളം. ഒപ്പം, പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കേ കടുത്തനടപടികള്‍ക്കു സര്‍ക്കാര്‍ മുതിര്‍ന്നേക്കില്ലെന്ന പ്രതീക്ഷയും.പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ജനപ്രിയപ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കാം. ജി.എസ്.ടി നടപ്പായ സാഹചര്യത്തില്‍ അതിലുള്‍പ്പെട്ട ഒന്നിനും നികുതി ഏര്‍പ്പെടുത്താനോ വര്‍ധിപ്പിക്കാനോ കഴിയില്ല. ആകെ വരുമാനസ്രോതസുകള്‍ ഇന്ധനം, മദ്യം, വാഹന-രജിസ്ട്രേഷന്‍ നികുതികള്‍ മാത്രം. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നികുതിവര്‍ധന ഇടതുമുന്നണിയെ സംബന്ധിച്ച് ആത്മഹത്യാപരമാകും. കഴിഞ്ഞ ബജറ്റില്‍ സാമൂഹികസുരക്ഷാ പെന്‍ഷനു വേണ്ടി മദ്യത്തിനും ഇന്ധനത്തിനും സെസ് ഏര്‍പ്പെടുത്തിയതു സംബന്ധിച്ച വിവാദം കെട്ടടങ്ങിയിട്ടില്ല.ഭൂനികുതിയിലും ബാലഗോപാല്‍ കൈവയ്ക്കാനിടയില്ലെങ്കിലും വിലകൂടിയ വാഹനങ്ങളുടെ നികുതിയില്‍ വര്‍ധന പ്രതീക്ഷിക്കാം. അണക്കെട്ടുകളില്‍ അടിഞ്ഞുകിടക്കുന്ന മണല്‍ വില്‍പ്പന ലക്ഷ്യമിട്ട് 2006 മുതല്‍ നീക്കങ്ങളുണ്ടെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. നിലവില്‍ മണല്‍ ഓഡിറ്റ് പൂര്‍ത്തിയായ സാഹചര്യത്തില്‍ നികുതിയേതരവരുമാനമെന്ന നിലയില്‍ ചില പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായേക്കും. കാലങ്ങളായി മാറ്റമില്ലാതെ തുടരുന്ന പാട്ടനിരക്കുകളിലും മറ്റ് ഫീസുകളിലും വര്‍ധനയുണ്ടാകും. വികസനപ്രവര്‍ത്തനങ്ങളില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം. സാമ്ബത്തികാവലോകന റിപ്പോര്‍ട്ട് കണക്കിലെടുത്താല്‍ പശ്ചാത്തലസൗകര്യവികസനത്തില്‍ ബജറ്റ് വിട്ടുവീഴ്ച ചെയ്യില്ലെന്നു കരുതാം.പ്രതീക്ഷിക്കാവുന്ന ജനപ്രിയപ്രഖ്യാപനങ്ങളില്‍ പ്രധാനമായും റബര്‍ മേഖലയ്ക്കുള്ള അധികസഹായം ഉള്‍പ്പെട്ടേക്കും. റബര്‍ വിലസ്ഥിരതാ ഫണ്ട് വര്‍ധിപ്പിച്ചേക്കും. അഞ്ചുമാസത്തെ സാമൂഹികക്ഷേമ പെന്‍ഷന്‍ കുടിശിക കൊടുത്തുതീര്‍ക്കുന്നതിനൊപ്പം പെന്‍ഷന്‍ 100 രൂപയെങ്കിലും വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയും ശക്തമാണ്. ഇടഞ്ഞുനില്‍ക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ അനുനയിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളുമുണ്ടായേക്കാം. നിലവില്‍ ഏഴ് ഗഡു ക്ഷാമബത്ത കുടിശികയാണ്. അതില്‍ ഒരു ഗഡു മാര്‍ച്ചിലും അടുത്ത ഗഡു ഒക്ടോബറിലും അനുവദിച്ചേക്കും. ഈവര്‍ഷം ഒടുവില്‍ പുതിയ ശമ്ബളപരിഷ്‌കരണവും സര്‍ക്കാരിനു മുന്നില്‍ വെല്ലുവിളിയായുണ്ട്. ശമ്പളപരിഷ്‌കരണ കമ്മിഷന്‍ പ്രഖ്യാപനം ബജറ്റിലുണ്ടായേക്കും. ക്ഷാമബത്ത കുടിശിക ലയിപ്പിച്ച് പരിഷ്‌കരണം നടപ്പാക്കി തടിതപ്പാനുമാകും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…