ആറ്റിങ്ങല്‍: നാളികേര കോര്‍പ്പറേഷന്റെ എണ്ണയാട്ട് ശാലയില്‍ ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണ കെട്ടിക്കിടക്കുന്നു. സ്ഥാപനം തൊഴില്‍ സാമ്പത്തിക പ്രതിസന്ധിയില്‍. സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്റെ മാമത്തെ എണ്ണയാട്ട് ശാലയിലാണ് രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന വെളിച്ചെണ്ണ കെട്ടിക്കിടക്കുന്നത്. സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് അല്‍പം ആശ്വാസമായേനെ, കോടികള്‍ വിലവരുന്ന ശുദ്ധമായ വെളിച്ചെണ്ണ കെട്ടിക്കിടന്ന് നശിക്കുന്നു നാളികേര കോര്‍പ്പറേഷന്റെ എണ്ണയാട്ട് ശാലയില്‍ ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണ കെട്ടിക്കിടക്കുന്നു….
രണ്ടുതവണ ഫില്‍റ്റര്‍ ചെയ്ത ശുദ്ധമായ വെളിച്ചെണ്ണ കേരജമെന്ന പേരില്‍ പായ്ക്കറ്റിലാക്കി ലിറ്ററിന് 160 രൂപയ്ക്കും, ബോട്ടിലില്‍ നിറച്ചതിന് 180 രൂപയ്ക്കുമാണ് കേന്ദ്രത്തിന്റെ മുന്നിലെ വില്പനകേന്ദ്രം വഴി വിറ്റിരുന്നത്. ഇവിടെ മാസം അഞ്ച് ലക്ഷത്തോളം രൂപയുടെ വില്പന നടന്നിരുന്നു. ഇതാണ് കേന്ദ്രത്തിന്റെ ഏക വരുമാനവും.വെളിച്ചെണ്ണ കെട്ടിക്കിടക്കുന്നതുമൂലം ഗോഡൗണിലുള്ള കൊപ്ര സംസ്‌കരിച്ച് എണ്ണയാക്കാന്‍ കഴിയുന്നില്ല. ഇതോടെ ഇവിടെ ജോലിയുള്ള കരാറുകാരുടെ ജോലിയും മുടങ്ങി. 20 ജീവനക്കാര്‍ ഇവിടെയുണ്ടെങ്കിലും മിക്കവരും താത്കാലിക ജീവനക്കാരാണ്. ഇവര്‍ക്ക് എല്ലാ ദിവസവും ജോലിയുമില്ല. ഒരു മാസം പത്ത് ദിവസം പോലും ഇവര്‍ക്ക് ജോലി ലഭിക്കുന്നില്ലെന്നാണ് പരാതി.കഴിഞ്ഞ ഡിസംബറില്‍ പാലക്കാട് നിന്നെത്തിച്ച 20 ലോഡ് കൊപ്ര സംസ്‌കരിച്ച് ആട്ടിയെടുത്ത വെളിച്ചെണ്ണയാണ് രണ്ട് കൂറ്റന്‍ ടാങ്കുകളില്‍ മാസങ്ങളായി കെട്ടിക്കിടക്കുന്നത്. രണ്ട് ടാങ്കിലുമായി 1.25 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണയുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. വെളിച്ചെണ്ണയുടെ മൊത്ത വില്പനയില്ലാതായതോടെ രണ്ട് ലോഡ് കൊപ്രയും സംസ്‌കരണ കേന്ദ്രത്തിന്റെ ഗോഡൗണില്‍ കെട്ടിക്കിടക്കുകയാണ്.ടാങ്ക് പഴയത് വെളിച്ചണ്ണ സംഭരണത്തിനായി പുതിയ സംഭരണി സ്ഥാപിക്കുന്നതിന് ലക്ഷങ്ങളുടെ ടെന്‍ഡര്‍ നല്‍കിയെങ്കിലും പഴയ ടാങ്ക് തന്നെ അറ്റകുറ്റപ്പണികള്‍ നടത്തി പെയിന്റടിച്ച് തുക തട്ടിയെടുത്തതായും ആക്ഷേപമുണ്ട്. തുരുമ്പെടുത്തതും ഉപയോഗ ശൂന്യവുമായ സാധനങ്ങള്‍ ലേലം ചെയ്യുന്ന കൂട്ടത്തില്‍ ശാലയിലെ എണ്ണ സംഭരണ ടാങ്കുമുണ്ടായിരുന്നത്രെ. അത് ഒഴിവാക്കിയാണ് അറ്റകുറ്റപ്പണികള്‍ നടത്തി ടാങ്ക് പെയിന്റടിച്ചെടുത്തതെന്നാണ് ആക്ഷേപം. ഡിസംബറില്‍ പാലക്കാട്ടുനിന്ന് കൊണ്ടുവന്ന കൊപ്ര ഗുണനിലവാരമില്ലാത്തതായതിനാലാണ് എണ്ണ വിറ്റ് പോകാത്തതെന്ന് തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ ഇത് സംസ്‌കരണ കേന്ദ്രത്തിന്റെ മാനേജര്‍ നിഷേധിച്ചു. കൊപ്രയും വെളിച്ചണ്ണയും കേന്ദ്രത്തിന്റെ ലാബില്‍ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തുമെന്ന് മാനേജര്‍ രാഗേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…