പ്രമുഖ വസ്ത്ര നിര്‍മ്മാണ കമ്പനിയായ സോഡിയാക് തങ്ങളുടെ പുതിയ പോസിറ്റാനോ 2024 ശേഖരം പുറത്തിറക്കി. ഹാഫ്, ഫുള്‍ സ്ലീവുകളില്‍ സോളിഡുകളിലും സ്ട്രൈപ്പുകളിലും ചെക്കുകളിലും ലഭ്യമായ പോസിറ്റാനോ 2024 ശേഖരം സോഡിയാക് ലിനന്‍ ജാക്കറ്റുകള്‍, ട്രൗസറുകള്‍, ബന്ദ്ഗാലകള്‍ എന്നിവയുമായി ജോടിയാക്കാവുന്നതാണ്. പുതിയ സോഡിയാക് പോസിറ്റാനോ 2024 ശേഖരം സോഡിയാക് ഓണ്‍ലൈന്‍ ഷോപ്പിലും നിങ്ങളുടെ അടുത്തുള്ള സോഡിയാക് സ്റ്റോറിലും ലഭ്യമാണ്.

ലോകത്തിലെ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഫ്രാന്‍സിലെ നോര്‍മണ്ടി മേഖലയില്‍ വളരുന്ന ഫ്ളാക്സില്‍ നിന്ന് നെയ്തെടുത്ത ലിനനാണ് സോഡിയാക് ഉപയോഗിക്കുന്നത്. ഈ പ്രദേശത്തെ തനതായ മണ്ണും കാലാവസ്ഥയും ഒപ്പം പ്രാദേശിക ചണ കര്‍ഷകര്‍ക്ക് പാരമ്പര്യമായി ലഭിച്ച തലമുറകളുടെ വൈദഗ്ധ്യവും ഉയര്‍ന്ന നിലവാരമുള്ള ലിനന്‍ തുണിത്തരങ്ങള്‍ക്ക് കാരണമാകുന്നു. കൂടാതെ ഈ ശേഖരത്തിന്റെ വര്‍ണ്ണ വൈവിധ്യം, ഇറ്റാലിയന്‍ റിവിയേരയിലെ അമാല്‍ഫി തീരത്ത് സ്ഥിതി ചെയ്യുന്ന പോസിറ്റാനോ എന്ന പട്ടണത്തിലെ ബീജ്, പിങ്ക്, മഞ്ഞ, ടെറക്കോട്ട നിറമുള്ള വീടുകളുള്ള കുന്നുകളുടെ വശത്തുനിന്ന് ക്രിസ്റ്റല്‍ നീല നിറമുള്ള മെഡിറ്ററേനിയന്‍ കടലിലേക്ക് ചെന്നിറങ്ങുന്ന നിറങ്ങളെ പ്രതിഫലിപ്പിക്കുന്നു.

‘സോഡിയാക്കിന്റെ പോസിറ്റാനോ 2024 ശേഖരത്തിലെ ഷര്‍ട്ടുകളുടെ നിറങ്ങള്‍ ഫ്രഞ്ച് ഫ്‌ളക്‌സില്‍ നിന്ന് നെയ്ത ലിനന്‍ തുണിത്തരങ്ങളില്‍ ഇറ്റാലിയന്‍ റിവേരയുടെ നിറങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.’ ലോഞ്ചിനെക്കുറിച്ച് അഭിപ്രായപ്പെട്ട സോഡിയാക് ക്ലോത്തിംഗ് കമ്പനി ലിമിറ്റഡ് വൈസ് ചെയര്‍മാനും എം.ഡി.യുമായ ശ്രീ സല്‍മാന്‍ നൂറാനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…