കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചതിന് യുട്യൂബ് ചാനല്‍ അവതാരകന്‍ സൂരജ് പാലാക്കാരനെതിരേ (സൂരജ് വി സുകുമാര്‍) പൊലീസ് കേസെടുത്തു.യുട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി.ക്രൈം ഓണ്‍ലൈന്‍ മാനേജിങ് ഡയറക്ടര്‍ ടി പി നന്ദകുമാറിനെതിരേ (ക്രൈം നന്ദകുമാര്‍) പരാതി നല്‍കിയ അടിമാലി സ്വദേശിനിയുടെ പരാതിയില്‍ തന്നെയാണ് സൂരജിനെതിരേയും കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനു പുറമേ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൂരജിനെ അന്വേഷിച്ച് പാലായിലെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും അറസ്റ്റ് ചെയ്യാനായില്ല.ക്രൈം നന്ദകുമാറിനെതിരേ പരാതി നല്‍കിയ യുവതിയെക്കുറിച്ച് മോശമായി വിഡിയോ ചിത്രീകരിച്ച് അവതരിപ്പിക്കുകയായിരുന്നു സൂരജ്. ഇതേ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…