
പ്രഫഷനല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്റെ (പിഎഫ്എ) പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ താരം എര്‍ലിംഗ് ഹാളണ്ടിന്. കഴിഞ്ഞ സീസണില്‍ സിറ്റിക്കായി നടത്തിയ പ്രകടനമാണു താരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സഹതാരങ്ങളായ കെവിന്‍ ഡിബ്രൂയിന്‍, ജോണ്‍ സ്റ്റോണ്‍സ്, ആഴ്‌സണലിന്റെ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ്, ബുകായോ സാക്ക, മുന്‍ ടോട്ടന്‍ഹാം താരമായ ഹാരി കെയ്ന്‍ എന്നിവരെ പിന്തള്ളിയാണു ഹാളണ്ട് ഒന്നാമതെത്തിയത്. 53 മത്സരങ്ങളില്‍നിന്ന് 52 ഗോളുകളാണു താരം കഴിഞ്ഞ സീസണില്‍ അടിച്ചുകൂട്ടിയത്. സിറ്റിയുടെ ട്രെബിള്‍ നേട്ടത്തിനു പിന്നിലെ പ്രധാന ശക്തിയും ഹാളണ്ടായിരുന്നു. ആസ്റ്റണ്‍ വില്ല സ്‌ട്രൈക്കര്‍ റേച്ചല്‍ ഡാലിക്കാണു പിഎഫ്എയുടെ വനിത പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം. ആഴ്‌സണലിന്റെ ബുകായോ സാക്കയും ചെല്‍സിയുടെ ലോറണ്‍ ജെയിംസുമാണു യംഗ് പ്ലെയേഴ്‌സ്.
ഒന്നാം സ്ഥാനത്ത് തിരിക്കെയെത്താന്‍ കണ്ണൂര്‍ വാരിയേഴ്സ്
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ മൂന്നാം മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്സി ഫോഴ്സ കൊച…












