ഡല്‍ഹി: ഹിന്ദു മതത്തെയും ഹിന്ദു ദൈവങ്ങളെയും കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുമായി യൂട്യൂബര്‍ ഷാസിയ നുസാര്‍.99,000 സബ്സ്‌ക്രൈബര്‍മാരുള്ള ഒരു യൂട്യൂബ് ചാനലും 11,000 ത്തോളം ഫോളോവേഴ്സുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും ഷാസിയ നുസാര്‍ തന്റെ ഒരു വീഡിയോയിലാണ്, ‘ഒരു ഹിന്ദു ആകാന്‍ നിങ്ങള്‍ ബലാത്സംഗം ചെയ്യുന്നവരെ പോലും ആരാധിക്കണം’ എന്ന വിവാദ പരാമര്‍ശം നടത്തിയത്.’ഹിന്ദു ആകുന്നത് എളുപ്പമല്ല, ഹിന്ദു ആകാന്‍ നിങ്ങള്‍ 330 ദശലക്ഷം ദൈവങ്ങളെ ആരാധിക്കണം. ഒരാളെ ഹിന്ദുവായിരിക്കാന്‍, കുളത്തില്‍ കുളിക്കുന്ന സ്ത്രീകളുടെ വസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന കൃഷ്ണനെപ്പോലെ ആരാധിക്കണം. ഒരു ഹിന്ദു ആകാന്‍ നിങ്ങള്‍ ബലാത്സംഗം ചെയ്യുന്നവരെ പോലും ആരാധിക്കണം’ ഷാസിയ നുസര്‍ പറഞ്ഞു.’കുഴിച്ചിട്ടിരുന്ന മാലിന്യം എടുത്ത് ഉമ്മറത്ത് ഇട്ടപോലെയായി’: അഡ്വ. ഹരീഷ് വാസുദേവന്‍ അതേസമയം, നിരവധിപ്പേരാണ് ഷാസിയ നുസാറിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്നിട്ടുള്ളത്. മതവിശ്വാസങ്ങളെ വ്രണപ്പെടുത്തി ഹിന്ദുക്കളെ പ്രകോപിപ്പിച്ചതിന് കോടതി ഷാസിയയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. നുസറിന്റെ അത്യന്തം നിന്ദ്യമായ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.എന്നാല്‍, തന്റെ ഹിന്ദുവിദ്വേഷ പരാമര്‍ശങ്ങളുടെ വീഡിയോ വിവാദമായതോടെ ഷാസിയ നുസാര്‍ തന്റെ യുട്യൂബ് ചാനലില്‍ മറ്റൊരു വീഡിയോയിലൂടെ വിശദീകരണവുമായി രംഗത്ത് വന്നു. ഇന്‍സ്റ്റാഗ്രാമില്‍ ഒരാള്‍ ഇസ്ലാമിനെക്കുറിച്ച് മോശമായി കമന്റ് ചെയ്തതിനാലാണ് താന്‍ ഈ ആക്ഷേപകരമായ അഭിപ്രായങ്ങള്‍ നടത്തിയതെന്നും ഗൂഗിള്‍ സെര്‍ച്ച് ചെയ്തതിന് ശേഷമാണ് താന്‍ പ്രതികരിച്ചതെന്നും നുസാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…