കാക്കനാട്: അഞ്ചാം ക്ലാസുകാരനെ നിരന്തരമായി മര്‍ദിച്ചകേസില്‍ ഒളിവില്‍ പോയപ്രതികള്‍ അറസ്റ്റില്‍. കുട്ടിയുടെ
അമ്മ അടിമാലി സ്വദേശിആശാമോള്‍ കുര്യാക്കോസ് (28),എറണാകുളം ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ ഡോ. ആദര്‍ശ്‌രാധാകൃഷ്ണന്‍ (33) എന്നിവരെ തൃക്കാക്കര പൊലീസ്‌മൈസൂരുവിലെ സ്വകാര്യ ഹോട്ട
ലില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.കാക്കനാട് പാലച്ചുവട് റോ
ഡില്‍ സൂര്യനഗറില്‍ ശ്രീദര്‍ശനംവീട്ടില്‍ വച്ച് ഡോക്ടറുടെ മര്‍ദനംസഹിക്കാനാകാതെ കുട്ടി വീട്ടില്‍നിന്ന് ഇറങ്ങിയോടി അയല്‍വീട്ടില്‍ അഭയം തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്.തുടര്‍ന്ന് ആശയും ആദര്‍ശുംഒളിവില്‍ പോയി. ഡോക്ടറുടെബന്ധുക്കളുടെ ഫോണ്‍കോളുകള്‍ നിരീക്ഷിച്ചാണ് പ്രതികളുടെഒളിത്താവളം കണ്ടെത്തിയത്.ആശയുടെ രണ്ടാമത്തെ വിവാഹത്തിലെ കുട്ടിയെ ഡോക്ടറുടെ ബന്ധു വീട്ടില്‍ പാര്‍പ്പിച്ചശേഷം ഇരുവരും മൈസൂരുവില്‍ഒളിവില്‍ പോകുകയായിരുന്നു.

കുട്ടിയുടെ വിശേഷങ്ങള്‍ അറിയാന്‍ ആശ നിരന്തരം വീട്ടിലേക്ക്‌വിളിച്ചിരുന്നു. സംഭവത്തിനുശേഷം ഇവര്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തതിനാല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്അന്വേഷണം നടത്താന്‍ കഴിഞ്ഞിരുന്നില്ല.ഈ സാഹചര്യത്തില്‍ ഡോക്ടറുടെയും യുവതിയുടെയും അടുത്ത ബന്ധുക്കളുടെ ഫോണുകള്‍പൊലീസ് നിരീക്ഷണത്തിലായിരുന്നു.ആഡംര ഹോട്ടലില്‍ താമസിച്ചിരുന്ന ഇവര്‍ പോലീസിനെതിരിച്ചറിഞ്ഞപ്പോള്‍ പ്രശ്‌നമുണ്ടാക്കാതെ കീഴടങ്ങുകയായിയിരുന്നു. ശനിയാഴ്ച രാത്രിയോടെപ്രതികളെ സ്റ്റേഷനിലെത്തിച്ച്അറസ്റ്റ് രേഖപ്പെടുത്തിയ ശേഷംകോടതിയില്‍ ഹാജരാക്കിറിമാന്‍ഡ് ചെയ്തു.കഴിഞ്ഞ മാസം 22-നാണ് ഡോക്ടറുടെ വീട്ടില്‍താമസിച്ചിരുന്നയുവതിയുടെ ആദ്യ ഭര്‍ത്താവിലെആണ്‍കുട്ടി ക്രൂര മര്‍ദനത്തിനിരയായത്.കുട്ടിയുടെ മൊഴിയെടുത്തതൃക്കാക്കര പൊലീസ് ഡോക്ടര്‍ക്കും അമ്മയ്ക്കുമെതിരേബാലപീഡന നിരോധന നിയമത്തിലെപോക്‌സോയും ജുവനൈല്‍ആക്ടും ചുമത്തി കേസെടുത്തു.മര്‍ദനത്തില്‍ ഉച്ചത്തില്‍ നിലവിളിക്കുമ്പോഴെല്ലാം ശബ്ദംപുറത്ത് കേള്‍ക്കാതിരിക്കാന്‍വായില്‍ തുണി തുരുകിക്കയറ്റും.നീന്തല്‍കുളത്തില്‍ വച്ച് ജനനേന്ദ്രിയത്തില്‍ മുറിവേല്‍പിക്കുക ഉള്‍പ്പെടെയുള്ള മൂന്നാം മുറയും കുട്ടിക്ക് അനുഭവിക്കേണ്ടി വന്നു.മുമ്പ് രണ്ട പ്രാവശ്യം വിവാഹംകഴിച്ച് ഉപേക്ഷിച്ച യുവതിഡോക്ടര്‍ക്കൊപ്പം ജീവിക്കാന്‍തുടങ്ങിയപ്പോള്‍ കുട്ടി ക്രൂരമര്‍ദനത്തിനും ശാസനയ്ക്കുംഇരയാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു

അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…