
അടിമാലി മണ്ണിടിച്ചിലില്‍ കാല്‍ മുറിച്ചുമാറ്റിയ സന്ധ്യയുടെ ചികിത്സാ ചെലവ് മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഏറ്റെടുക്കും. ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്. സന്ധ്യയുടെ സഹോദരന്‍ സന്ദീപിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.അടിമാലിയിലുണ്ടായ മണ്ണിടിച്ചില്‍ അപകടത്തിന് ശേഷം ദേശീയപാത കരാര്‍ കമ്പനി അധികൃതര്‍ ബന്ധപ്പെട്ടിട്ടില്ലെന്ന് സന്ധ്യയുടെ സഹോദരന്‍ സന്ദീപ് ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ് സന്ധ്യ. മണ്ണിടിച്ചിലില്‍ സന്ധ്യയുടെ ഭര്‍ത്താവ് ബിജു മരിച്ചതിന് പിന്നാലെയാണ് കുടുംബത്തിന്റെ ദുരവസ്ഥ ശ്രദ്ധയില്‍ പെട്ടത്. ഇത് കണ്ടതോടെയാണ് മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ സഹായം ഏറ്റെടുത്തത്.അതേസമയം സന്ധ്യയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. അടിയന്തര ശസ്ത്രക്രിയ നടത്തിയിട്ടും പ്രയോജനമുണ്ടായില്ല. കാലില്‍ രക്തയോട്ടം നിലച്ചിരുന്നു അതുകൊണ്ടാണ് ഇടത് കാല്‍ മുറിച്ചുമാറ്റേണ്ടിവന്നത്. വലതുകാലില്‍ പരുക്കേറ്റിരുന്നുവെങ്കിലും അത് ഭേദമായി വരുന്നുണ്ടെന്നും സന്ദീപ് പറഞ്ഞു.കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു മണ്ണിടിച്ചില്‍ ഉണ്ടായത്. അപകടത്തില്‍ സന്ധ്യയുടെ ഭര്‍ത്താവ് ബിജു മരിച്ചിരുന്നു.മണ്ണിടിഞ്ഞതോടെ, കോണ്‍ക്രീറ്റ് മേല്‍ക്കൂര ഇവര്‍ക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. ആറ് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇരുവരെയും പുറത്തെത്തിച്ചിരുന്നത്. ഇരുവരെയും ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബിജുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് സന്ധ്യയെ വിദ?ഗ്ദ ചികിത്സയ്ക്കായി എറണാകുളം രാജ?ഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Winbeatz casino 2026: pelivalikoima, maksut ja turvallisuus
Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…







