
മലപ്പുറം : ചിക്കന്‍ ഡാന്‍സും പ്രകൃതി നൃത്തവും പരിശീലിക്കുകയാണ് അധ്യാപകര്‍. കൊട്ടും പാട്ടും കല്യാണം വിളിക്കലും ജിക്കി മിക്കിയും പ്രവര്‍ത്തനങ്ങള്‍ നിരവധി. തിരികെ ക്ലാസ്മുറികളിലെത്തിയ വിദ്യാര്‍ഥികളുടെ മാനസിക–ശാരീരികാരോഗ്യം ഉറപ്പാക്കാനുള്ള പരിശീലനത്തിലാണ് അവര്‍. ഒത്തുപാടിയും താളംകൊട്ടിയും കളിച്ചും ചിന്തിപ്പിച്ചും കുട്ടികളുടെ ഉണര്‍വ് വീണ്ടെടുക്കാനുള്ള പദ്ധതിയാണ് എസ്എസ്‌കെയുടെയും യുനിസെഫിന്റെയും നേതൃത്വത്തില്‍ നടപ്പാക്കുന്നത്. അപ്പര്‍ പ്രൈമറിമുതല്‍ ഹയര്‍ സെക്കന്‍ഡറിവരെ നടപ്പാക്കാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി രൂപകല്‍പ്പന. കോവിഡ് കാലത്ത് കുട്ടികള്‍ ഡിജിറ്റല്‍ ലോകത്തിലേക്ക് കൂടുതലായി കടന്നിരുന്നു. ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുടെ നല്ലവശം നിലനിര്‍ത്തി അത് അവരിലുണ്ടാക്കിയ വൈകാരിക-സാമൂഹ്യപ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണ് പദ്ധതി ലക്ഷ്യം. ചെറിയ കളികളെയും പ്രവര്‍ത്തനങ്ങളെയുമാണ് ഇതിനായി ആശ്രയിക്കുക. പദ്ധതി ഭാഗമായി സ്‌കൂളില്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് ബിആര്‍സിതലത്തില്‍ പരിശീലനം നല്‍കി. ഇവര്‍ സ്‌കൂളിലെത്തി മറ്റ് അധ്യാപകരെ പരിശീലിപ്പിക്കും. അടച്ചിടല്‍കാലം അതിജീവിക്കാന്‍ വിദ്യാര്‍ഥികള്‍ സ്വയം കണ്ടെത്തിയ മാര്‍ഗങ്ങള്‍ തിരിച്ചറിയുക, പ്രശ്നങ്ങള്‍ വിശകലനംചെയ്യുക, പ്രതിസന്ധികള്‍ വ്യക്തിത്വരൂപീകരണത്തെ എങ്ങനെ സഹായിച്ചു എന്ന തിരിച്ചറിവുണ്ടാക്കുക എന്നിവയും പദ്ധതി ലക്ഷ്യമാണ്. മനോജിനാണ് പരിശീലന ചുമതല. മലപ്പുറം ബിആര്‍സിതല പരിശീലനം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ എസ് സാജന്‍ ഉദ്ഘാടനംചെയ്തു. ബിപിസി പി മുഹമ്മദലി അധ്യക്ഷനായി. എസ്എസ്‌കെ ജില്ലാ പ്രോജക്ട് ഓഫീസര്‍ സുരേഷ് കൊളശേരി സംസാരിച്ചു. പി പി രാജന്‍, റഷീദ് മുല്ലപ്പള്ളി, പി കെ സിറാജുല്‍ മുനീര്‍, സജ്നാദേവ്, പ്രവീണ്‍ എന്നിവര്‍ നേതൃത്വംനല്‍കി. ആര്‍ കെ ബിനു സ്വാഗതം പറഞ്ഞു.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












