Kerala Pranamam

അന്താരാഷ്ട്ര യോഗാദിനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ യോഗാഭ്യാസം

അന്താരാഷ്ട്ര യോഗാദിനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ യോഗാഭ്യാസം. കര്‍ണാടക മൈസൂരു പാലസ് ഗ്രൗണ്ടിലാണ് മെഗാ യോഗാഭ്യാസം നടക്കുന്നത്.യോഗാദിനവുമായി ബന്ധപ്പെട്ട് രാജ്യത്ത് വിപുലമായ ചടങ്ങുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 75,000 സ്ഥലങ്ങളില്‍ യോഗാ പ്രദര്‍ശനങ്ങള്‍ നടക്കുകയാണ്.യോഗ രാജ്യത്ത് സമാധാനം കൊണ്ടുവരും എന്ന് പ്രധാനമന്ത്രി പറഞ്ഞു. യോഗ മാനവികതയ്ക്കാണ്. സമൂഹത്തിന് സമാധാനം പകരാന്‍ യോഗ ഉപകരിക്കും. യോഗ മാനസികാരോഗ്യത്തിന് ഉത്തമമാണ്. യോഗാദിനം രാജ്യത്തിന്റെ ഉത്സവ ദിനം. ആയുഷ് മന്ത്രാലയം സ്റ്റാര്‍ട്ടപ്പ് യോഗാ ചലഞ്ച് ആരംഭിച്ചു എന്നും അദ്ദേഹം വിശദീകരിച്ചു.