കണ്ണൂര്‍: പി.വി.അന്‍വര്‍ യുഡിഎഫിലേക്കു വരുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഒറ്റയ്ക്കു തീരുമാനിക്കേണ്ട കാര്യമല്ലെന്നു കെപിസിസി മുന്‍ അധ്യക്ഷന്‍ കെ.സുധാകരന്‍. അന്‍വര്‍ വേണ്ട എന്നു പറഞ്ഞ് ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ആ പ്രവര്‍ത്തനത്തെ മരവിപ്പിക്കാനുള്ള ശ്രമമുണ്ടാകും. അന്‍വറിനെ യുഡിഎഫില്‍ എടുക്കണമെന്നാണ് ആഗ്രഹമെന്നും സുധാകരന്‍ പറഞ്ഞു.
”അന്‍വറിനെ യുഡിഎഫിലെടുക്കുന്നത് വി.ഡി.സതീശന്‍ ഒറ്റയ്‌ക്കെടുക്കേണ്ട തീരുമാനമല്ല. പാര്‍ട്ടിയുടെ നേതാക്കന്‍മാര്‍ ചര്‍ച്ച നടത്തി അക്കാര്യത്തില്‍ തീരുമാനമെടുക്കും. പുതിയ കെപിസിസി അധ്യക്ഷന്റെ നേതൃത്വത്തില്‍ ഇക്കാര്യം ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ച നടത്തി രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും. മുസ്ലിം ലീഗിന് അന്‍വറിനെ കൊണ്ടുവരണമെന്നുണ്ട്. അന്‍വറിനെ നേരില്‍ കണ്ട് യുഡിഎഫിലേക്കു വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. തന്റെ വികാരം കൂടി ഉള്‍കൊള്ളണം. തീരുമാനം എടുക്കാന്‍ എനിക്കിപ്പോള്‍ സാധിക്കില്ല. എന്റെ കിരീടവും ചെങ്കോലുമെല്ലാം പോയില്ലേ.
അന്‍വര്‍ ഞങ്ങളുടെ പാര്‍ട്ടിക്കാരനല്ലാത്തതിനാല്‍ ഷൗക്കത്തിനെതിരെ പറഞ്ഞത് സ്വാഭാവികം. ഷൗക്കത്തിനെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ക്കു മുന്നണിയില്‍ നില്‍ക്കാന്‍ സാധിക്കില്ല. മുന്നണിയിലേക്കു വരുന്നയാള്‍ തീരുമാനം മാറ്റണം. യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ അന്‍വര്‍ രൂക്ഷമായി പറഞ്ഞപ്പോഴുണ്ടായ പ്രതികരണങ്ങളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായത്. അവന്‍വറിനു പിന്നില്‍ ആളുകളുണ്ട്. അതു നിര്‍ണായക ശക്തിയാണ്. അന്‍വറിന്റെ വോട്ട് കിട്ടിയില്ലെങ്കില്‍ യുഡിഎഫിനു തിരിച്ചടിയായിരിക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മുന്നണിയുണ്ടാക്കിയിട്ട് കാര്യമില്ല” – സുധാകരന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…