അഫ്ഗാനുമായുള്ള നയതന്ത്ര ബന്ധവും കാബൂളിലെ എംബസിയും പുനഃസ്ഥാപിച്ച് ഇന്ത്യ, നടപടി താലിബാന്‍ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍
ന്യൂഡല്‍ഹി: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഇന്ത്യയുടെ സാങ്കേതിക ദൗത്യസംഘത്തെ എംബസിയായി ഉയര്‍ത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു.താലിബാനും മുന്‍ അഫ്ഗാന്‍ സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകളെ തുടര്‍ന്ന് നാല് വര്‍ഷം മുന്‍പ് കാബൂളിലെ എംബസിയുടെ പദവി താഴ്ത്തുകയും ചെറിയ നഗരങ്ങളിലെ കോണ്‍സുലേറ്റ് ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. 10 മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ കാബൂളില്‍ നയതന്ത്ര സാന്നിധ്യം പുനരാരംഭിച്ചത്.
ഇന്ത്യ, അഫ്ഗാന്‍ തലസ്ഥാനത്തേക്ക് ഉദ്യോഗസ്ഥരെ തിരിച്ചയക്കുകയാണെങ്കില്‍ മതിയായ സുരക്ഷ നല്‍കുമെന്ന് ഭരണം പിടിച്ചെടുത്ത താലിബാന്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഒരു സാങ്കേതിക സംഘത്തെ എംബസിയിലേക്ക് വിന്യസിച്ചത്. പൂര്‍ണ്ണ നയതന്ത്ര ബന്ധങ്ങളോടെയാണിപ്പോള്‍ എംബസി പുനഃസ്ഥാപിക്കാന്‍ പോകുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ചരിത്രപരമാണെന്നും, പ്രകൃതിദുരന്തങ്ങള്‍ ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ അഫ്ഗാന്‍ ജനത നേരിടുമ്പോള്‍ രാജ്യം എപ്പോഴും സഹായിച്ചിട്ടുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യയും അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം ഇപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെ ഭീകരാക്രമണം നടത്താന്‍ തങ്ങളുടെ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ ഉറപ്പുനല്‍കുന്നതായി അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി തന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി. ഓഗസ്റ്റ് 31-ലെ വിനാശകരമായ ഭൂകമ്പത്തിന് ശേഷം ഇന്ത്യ നല്‍കിയ ദ്രുതഗതിയിലുള്ള പിന്തുണയെ മുത്തഖി പ്രശംസിച്ചു. മുത്തഖി ഈ മാസം ഇന്ത്യയിലെത്തിയേക്കും

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…