വാഷിംഗ്ടണ്‍: അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗില്‍ ഉണ്ടായ വെടിവയ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. പിറ്റ്‌സ്ബര്‍ഗിലെ ഒരു സിനഗോഗിലാണ് വെടിവയ്പ് നടന്നത്. ട്രീ ഓഫ് ലൈഫ് സിനഗോഗില്‍ എത്തിയവര്‍ക്ക് നേരെ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മരണസംഖ്യ ഉയരാന്‍ സാധ്യയതയുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്.
രാവിലെ പത്ത് മണിയോടെയാണ് സംഭവം. സാബത്ത് സംബന്ധിയായ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് വെടിവയ്പ് നടന്നത്. വെടിവയ്പിന് ശേഷം അക്രമി കീഴടങ്ങിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തു. പെനിസില്‍വാനിയയിലെ വെടിവയ്പില്‍ ഖേദമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.
സാബത്ത് ആചരിക്കാന്‍ നിരവധിയാളുകള്‍ സിനഗോഗില്‍ എത്തിയിരുന്നു. പൊലീസ് എത്തിയതോടെ അക്രമി ഇവര്‍ക്ക് നേരെയും വെടിയുതിര്‍ത്തു. അക്രമിയുടെ വെടിവയ്പില്‍ ഏതാനും പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…














