Kerala Pranamam

അഴിയൂര്‍ പഞ്ചായത്ത് പുതിയ സോഫ്റ്റ്‌വെയറിലേക്ക്

കോഴിക്കോട്: അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഐ.എല്‍.ജി.എം.എസ് പ്രവര്‍ത്തനം ആരംഭിച്ചു. 2370 ഓളം സേവനങ്ങളാണ് പഞ്ചായത്തില്‍ നിന്നും ഈ സോഫറ്റ്‌വെയറിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാകുന്നത്. 213 സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനായി ലഭിക്കും.പഞ്ചായത്തില്‍ അടക്കേണ്ട നികുതികളും ഫീസുകളും ഓണ്‍ലൈനായി അടക്കാം. പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം പ്രസിഡണ്ട് ആയിഷ ഉമ്മര്‍ നിര്‍വഹിച്ചു.വൈസ് പ്രസിഡണ്ട് ശശിധരന്‍ തോട്ടത്തില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അനീഷ ആനന്ദ സദനം, രമ്യ കരോടി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി പി ജ്യോതിഷ്, ജൂനിയര്‍ സൂപ്രണ്ട് ജിതേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.