പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കായലില്‍ തള്ളി. അസമിലെ ഗുവാഹത്തിയില്‍ സോനാപൂരിലാണ് സംഭവം. ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ ഓട്ടോ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ തിങ്കളാഴ്ച ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ മൊബൈല്‍ ഷോപ്പിലേക്ക് പോയതായിരുന്നു എട്ടാം ക്ലാസ് വിദ്യാര്‍ഥിനി. പിന്നീട് പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച സോനാപൂരിലെ ദിഗാരു നദിയില്‍ നിന്ന് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി.തുടരന്വേഷണത്തില്‍ പ്രതിയായ ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. അതിനിടെ പ്രദേശവാസികള്‍ സോനാപൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധവുമായി എത്തി. കുറ്റക്കാര്‍ക്കെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്നും വധശിക്ഷ നടപ്പാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…







