ആയുഷ്മാന്‍ ഖുറാനയും അനന്യ പാണ്ഡെയും പ്രധാനവേഷത്തിലെത്തുന്ന ഡ്രീം ഗേള്‍ 2ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. രാജ് ശാന്തില്യ സംവിധാനം ചെയ്ത ഈ ചിത്രം 2019 ലെ കോമഡി ഡ്രീം ഗേളിന്റെ തുടര്‍ച്ചയാണ്. ഡ്രീം ഗേള്‍ 2 തുടക്കം മുതലേ ആഹ്ലാദകരമായിരുന്നു. സ്‌ക്രിപ്റ്റ് രസകരമാണ്, ഞങ്ങളുടെ ആരാധകരുടെ ജീവിതത്തില്‍ ഒരിക്കല്‍ കൂടി ചിരിയും വിനോദവും കൊണ്ടുവരുന്നതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു,’ ചിത്രത്തെ കുറിച്ച് ആയുഷ്മാന്‍ പറഞ്ഞു. രാജ്പാല്‍ യാദവ്, പരേഷ് റാവല്‍, മനോജ് ജോഷി, മന്‍ജോത് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഓഗസ്റ്റ് 25 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.