കൊല്ലം: സംസ്ഥാനത്തെ ആരോഗ്യവകുപ്പില്‍ അധിക തസ്തികകള്‍ അനുവദിച്ച് മന്ത്രി സഭാ യോഗം. ഇടുക്കി മെഡിക്കല്‍ കോളജിന് 50 പുതിയ തസ്തികകള്‍ അനുവദിച്ചു.സംസ്ഥാനത്താകെ 195 പുതിയ ഡോക്ടര്‍മാരുടെ പോസ്റ്റ് അനുവദിച്ചു. ആരോഗ്യ മേഖലയിലെ ഏറെ കാലത്തെ അവശ്യമാണ് മന്ത്രിസഭാ യോഗത്തിലൂടെ സാധ്യമായത്.മന്ത്രിസഭാ യോഗത്തില്‍ സംസ്ഥാനത്തെ അര്‍ബന്‍ കമ്മീഷന് അംഗീകാരം നല്‍കി. അന്താരാഷ്ട്ര തലത്തിലെ വിദഗ്ധരടങ്ങുന്ന കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. 2030ഓടെ കേരളം ഒറ്റ നഗരമെന്ന രീതിയിലേക്ക് മാറ്റിയെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് കമ്മീഷന്റെ ചുമതല. ഈ കമ്മീഷനില്‍ 13 അംഗങ്ങളാണ് ഉണ്ടായിരിക്കുക.