
ഹൈദരാബാദ് : തെലങ്കാനയില്‍ നടക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഗുജറാത്തില്‍ ബി ജെ പി ഏറെ ഫലപ്രദമായി പരീക്ഷിച്ച ‘ഒരു ദിവസം, ഒരു ജില്ല’ പരിപാടി രാജ്യവ്യാപകമായി നടപ്പിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം.ഹൈദരാബാദില്‍ നടന്ന ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവിന്റെ ആദ്യ ദിനത്തില്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും വിവരിച്ചിരുന്നു. ഗുജറാത്തിന്റെ ഊഴമെത്തിയപ്പോഴാണ് വണ്‍ ഡേ വണ്‍ ഡിസ്ട്രിക്ട് ( ODOD ) പദ്ധതിയെ കുറിച്ച് വിവരിച്ചത്.ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് കൊവിഡ് ബാധിച്ചതിനാല്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് സി ആര്‍ പാട്ടീലാണ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നേട്ടങ്ങളെ കുറിച്ച് വിവരിച്ചത്. വിവരണം കഴിഞ്ഞതും, പദ്ധതി വളരെ ഗുണകരമാണെന്നും മറ്റു സംസ്ഥാനങ്ങളും നടപ്പിലാക്കണമെന്നും മോദി ആവശ്യപ്പെടുകയായിരുന്നു.ഈ പദ്ധതി പ്രകാരം ഒരു ജില്ലയില്‍ തന്നെ ഏകദേശം എട്ട് മുതല്‍ 10 വരെ പരിപാടികള്‍ നടത്തപ്പെടും. സ്ത്രീകള്‍, വിധവകള്‍, അദ്ധ്യാപകര്‍, കര്‍ഷകര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കുമായുള്ള പരിപാടികളാവും ഇവ. റാലി, ചെറിയ മീറ്റിംഗുകള്‍, ബൗദ്ധിക സമ്മേളനങ്ങള്‍, സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളില്‍ നിന്ന് പ്രയോജനം നേടിയവരുടെ അനുഭവങ്ങള്‍ എന്നിവ ഒരു ദിവസം, ഒരു ജില്ല പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഗുജറാത്ത് സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ പ്രഥമസ്ഥാനമാണ് ഈ പദ്ധതിക്ക് നല്‍കുന്നത്. ഒരു ദിവസം, ഒരു ജില്ല പദ്ധതി ഇതുവരെ ഏഴ് ജില്ലകളിലായി ഗുജറാത്ത് ബിജെപി സംസ്ഥാന ഘടകം നടപ്പിലാക്കിയിട്ടുണ്ട്. ഗുജറാത്തിലെ എല്ലാ ജില്ലകളിലും ഉടന്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുമുണ്ട്.ജനങ്ങളുമായുള്ള സമഗ്രമായ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതിനാല്‍ ഇത്തരത്തിലുള്ള പരിപാടി രാജ്യത്തുടനീളം നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…











