ആശാവര്‍ക്കര്‍മാരെ കണ്ടത് ആത്മാര്‍ത്ഥതയോടെയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആത്മാര്‍ത്ഥത അവസാനം വരെ ഉണ്ടാകും. ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ കരകയറ്റം ഉണ്ടാകട്ടെ. പറയാനുള്ളത് ജെപി നദ്ദ പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്. ആ പറഞ്ഞത് തന്നെയാണ് പറയാനുള്ളത്. ആശാവര്‍ക്കര്‍മാരുടെ സമരം പരിഹരിക്കല്ലല്ല, അവരുടെ ജീവിതം നേരെയാവുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന ആരോഗ്യമന്ത്രിയെ താന്‍ കുറ്റം പറയാനില്ല. എടുത്തു ചാടി സംസ്ഥാന സര്‍ക്കാരിന് ഒരു തീരുമാനമെടുക്കാന്‍ കഴിയില്ല. അതാണ് താന്‍ നേരത്തെ തന്നെ പറഞ്ഞത്. പക്ഷേ അത് ദുര്‍വാഖ്യാനം ചെയ്തു.
വിഷയത്തിന്റെ ഗൗരവം ചോര്‍ന്ന് പോകും. മൂല്യം തകര്‍ക്കാന്‍ മാധ്യമങ്ങള്‍ കത്രിക വച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആശാ വര്‍ക്കര്‍മാരുടെ സമരപ്പന്തല്‍ സുരേഷ് ഗോപി സന്ദര്‍ശിച്ചിരുന്നു. ആശാ വര്‍ക്കര്‍മാരുടെ സമരത്തെ ആരും താഴ്ത്തിക്കേട്ടേണ്ടെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. ആശമാരുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും സുരേഷ് ?ഗോപി പറഞ്ഞിരുന്നു.
ഏതെങ്കിലും ഒരു രാഷ്ട്രീയത്തിന്റെ കോപ്പറേറ്റീവ് സംവിധാനത്തെ മാത്രം നിങ്ങള്‍ താഴ്ത്തിക്കാണേണ്ടതില്ല. പല രാഷ്ട്രീയ സംവിധാനങ്ങളും കുഴപ്പമാണ് ജനങ്ങളോട് ചെയ്തിരിക്കുന്നത്. അതെല്ലാം തോണ്ടിയെടുത്തിരിക്കും. ആശാ വര്‍ക്കര്‍മാര്‍ക്ക് അരക്ഷിതാവസ്ഥയുണ്ടാവുന്നുണ്ടെങ്കില്‍ പ്രധാനമന്ത്രിയെയും കേന്ദ്ര ആരോഗ്യമന്ത്രിയെയും വിവരം ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…