യൂഡ്ലി ഫിലിംസ് നിര്‍മ്മിച്ച് മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘കാസര്‍ഗോള്‍ഡ്’ സെപ്റ്റംബര്‍ 15ന് തിയ്യേറ്ററുകളിലെത്തുന്നു.ആസിഫ്അലി,സണ്ണി വെയ്ന്‍, വിനായകന് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ഈ ചിത്രം ഒരു കളര്‍ഫുള്‍ യൂത്ത് എന്റര്‍ടെയ്നറാണ്.സാരിഗമയുടെ സിനിമാ നിര്‍മ്മാണ കമ്ബനിയായ യൂഡ്ലിയുടെ മൂന്നാമത്തെ മലയാള ചിത്രമാണ് ‘കാസര്‍ഗോള്‍ഡ് ‘.’സാമൂഹിക പ്രസക്തിയുള്ള പ്രമേയം കൈകാര്യം ചെയ്ത പടവെട്ടിനും , കാപ്പ എന്ന ആക്ഷന്‍ ത്രില്ലറിനും ശേഷം യൂഡ്ലി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘കാസര്‍ഗോള്‍ഡ് ‘.’ടീസറില്‍ സൂചിപ്പിച്ച പ്രകാരം വളരെ വ്യത്യസ്തമായ ഒരു പ്രമേയത്തെ പ്രേക്ഷകര്‍ക്ക് ഏറെ ഹൃദ്യമായ അനുഭവമാക്കി മാറാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏറെ രസകരമായ കഥാ പാത്രങ്ങളുംട്വിസ്റ്റ്കളും നിറഞ്ഞ ഒരു ത്രില്ലര്‍ ആകും ‘കാസര്‍ഗോള്‍ഡ്’. സരിഗമ ഇന്ത്യയുടെ ഫിലിംസ് & ഇവെന്റ്സ് സീനിയര്‍ വൈസ് പ്രസിഡന്റ് സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍ പറഞ്ഞു.കാപ്പക്ക് ശേഷം യൂഡ്ലി ഫിലിംസ് ആസിഫിനോടൊപ്പം ഒരുങ്ങുന്ന ചിത്രം കൂടിയാണ് ‘കാസര്‍ഗോള്‍ഡ്’.’കോവിഡ് കാലത്തിന് ശേഷം മാറിയ പ്രേക്ഷക അഭിരുചിക്ക് അനുസൃതമായി തിയറ്റര്‍ എക്സ്പീരിയന്സിന് മുന്‍തൂക്കം നല്കുന്ന ചിത്രമാണ് ‘കാസര്‍ഗോള്‍ഡ്’ആസിഫ് അലി പറഞ്ഞു.ബി-ടെക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന് മൃദുല്‍ നായരും ആസിഫും വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ.’എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങളാകും എന്റെ നായകന്മാര്. അങ്ങനെ ചിന്തിക്കുമ്ബോള്‍, ഞങ്ങളുടെ ഇടയില്‍ ഉള്ള സൗഹൃദത്തിന്റെ ഭാഗമായി സ്വാഭാവികമായും ആസിഫ് എന്റെ ആദ്യ ചോയിസായി മാറുന്നതാണ്. ആ ഒരു കെമിസ്ട്രി ഈ ചിത്രത്തിലും നല്ല രീതിയില്‍ തന്നെ വര്‍ക്ക് ആയിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ സംവിധായകന് മൃദുല്‍ പറഞ്ഞു.മുഖരീ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സൂരജ് കുമാറാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. വിഷ്ണു വിജയുടെ അടിപൊളി ടൈറ്റില്‍ ട്രാക്കിന്റെ അകമ്ബടിയോടെ വന്ന കാസര്‍ഗോള്‍ഡിന്റെ ടീസര്‍ ഇതിനോടകം തന്നെ വന്‍ ഹിറ്റായി മാറി കഴിഞ്ഞു.സിദ്ധിഖ്, മാളവിക ശ്രീനാഥ്, സമ്ബത്ത് റാം, ദീപക്, ധ്രുവന്, അഭിരാം രാധാകൃഷ്ണന്, സാഗര്‍ സൂര്യ തുടങ്ങിയവര്‍ ആണ് മറ്റു അഭിനേതാക്കള്‍. മൃദുല്‍, സജിമോന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതുന്നു.സുപ്രീം സുന്ദര്‍, ബില്ല ജഗന്, മാഫിയ ശശി ഉള്‍പ്പടെ അഞ്ചോളം പ്രഗത്ഭ ഫൈറ്റ് മാസ്റ്റേഴേസ് ചിത്രത്തിന്റെ സംഘട്ടന സംവിധാനം നിര്‍വഹിക്കുന്നു.ഗാനരചന-മുഹ്സിന് പരാരി.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












