ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിക്കു വമ്ബന്‍ മുന്നറിയിപ്പുമായി മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ഏകദിനത്തില്‍ കോലി ബാറ്റിങില്‍ നിരാശപ്പെടുത്തിയിരുന്നു. നാലു ബോളില്‍ എട്ടു റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. കോലി ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും റണ്‍സ് നേടാന്‍ ശ്രമിക്കണമെന്നും ഇല്ലെങ്കില്‍ ടീമില്‍ നിന്നും പുറത്തായേക്കുമെന്നും ഗവാസ്‌കര്‍ മുന്നറിയിപ്പ് നല്‍കി.കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിക്കു സെഞ്ച്വറി നേടാനായിട്ടില്ല. അവസാനമായി 2019ല്‍ ബംഗ്ലാദേശിനെതിരേ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു അദ്ദേഹം അവസാനമായി മൂന്നക്കം തികച്ചത്.