ഇടുക്കി: ചെറുതോണിയിലെ വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ദാരുണമായ അപകടം. സ്കൂള്‍ മുറ്റത്ത് വെച്ച് മറ്റൊരു സ്കൂള്‍ ബസ് കയറി പ്ലേ സ്കൂള്‍ വിദ്യാര്‍ഥിയായ ഹെയ്സല്‍ ബെന്‍ (4) മരിച്ചു.സംഭവം നടന്നത് ഇപ്രകാരമാണ്: ഒരു ബസ്സില്‍ വന്നിറങ്ങിയ ശേഷം ക്ലാസിലേക്ക് പോകാനായി ബസിന്റെ പിന്നിലൂടെ നടക്കുകയായിരുന്ന ഹെയ്സലിനെ, അതേ സമയം പിന്നോട്ട് വന്ന മറ്റൊരു സ്കൂള്‍ ബസ് ഇടിക്കുകയായിരുന്നു. ബസ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഉടന്‍തന്നെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായില്ല.അപകടത്തില്‍ ഹെയ്സലിനൊപ്പം ഉണ്ടായിരുന്ന ഇനായ ഫൈസല്‍ എന്ന മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. ഇനായയുടെ കാലിനാണ് പരുക്ക്. സ്കൂള്‍ അധികൃതരുടെയും ഡ്രൈവറുടെയും ഭാഗത്തുനിന്ന് ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചതായി ആരോപണമുണ്ട്.
Winbeatz casino 2026: pelivalikoima, maksut ja turvallisuus
Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…







