ഇടുക്കി: വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്‍ന്റെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് പഞ്ചായത്ത് പ്രദേശത്തെ മുഴുവന്‍ നീര്‍ച്ചാലുകളുടെ പുനരുജ്ജീവനത്തിന് തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പാറേമാവ് – ചെറുതോണി തോട് ശുചീകരിച്ച് ശനിയാഴ്ച ഗാന്ധിജയന്തി ദിനത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും.വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോര്‍ജ്ജ് പോള്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ജി സത്യന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ ഡിറ്റാജ് ജോസഫ്, ഹരിത കേരളം മിഷന്‍ ഡിഎംസി ഡോ. ജി എസ് മധു, ശുചിത്വ മിഷന്‍ ഡിഎംസി ജസീര്‍ പിവി, മെഡിക്കല്‍ കോളേജ് ആര്‍എംഒ അരുണ്‍ എസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിജി ചാക്കോ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഏലിയാമ്മ ജോയി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആലിസ് ജോസഫ്, തുടങ്ങി ജനപ്രതിനിധികള്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…