ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ യാത്രാവിമാനമായ ലയണ്‍ എയര്‍ കടലില്‍ തകര്‍ന്ന് വീണു. ജക്കാത്തയില്‍ നിന്നും പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം വിമാനം കടലില്‍ വീണെന്നാണ് വിവരം. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്നും പങ്കകല്‍ പിനാങ്ങിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. വിമാനം തകര്‍ന്നതായി ലയണ്‍ എയര്‍ലൈന്‍സ് വക്താവ് സുമത്ര സ്ഥിരീകരിച്ചു.
വിമാനത്തില്‍188 യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ജെടി 610 എന്ന നമ്പറുള്ള വിമാനം വിമാനം ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകള്‍ക്കകം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു.
ബോയിംഗിന്റെ 737 മാക്‌സ് 8 എന്ന പുതിയ ബ്രാന്റ് വിമാനമായിരുന്നു ഇത്. പ്രാദേശിക സമയം രാവിലെ 6.20നാണ് ജക്കാര്‍ത്ത വിമാനതാവളത്തില്‍ നിന്നും വിമാനം പറന്നുയര്‍ന്നത്.
വിമാനത്തിലെ യാത്രക്കാരില്‍ 178 മുതിര്‍ന്നവരും, ഒരു നവജാത ശിശുവും, 2 കുട്ടികളും 2 പൈലറ്റുമാരും, അഞ്ച് വിമാന ജീവനക്കാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സമയം സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ല, വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് ലയണ്‍ എയര്‍ ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് എഡ്വാര്‍ഡ് സിറൈറ്റ് പറഞ്ഞു.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…














