ന്യൂഡല്‍ഹി: പ്രമുഖ മൈക്രോ ബ്ലോഗിങ് സാമൂഹിക മാധ്യമമായ ട്വിറ്റര്‍ സേവനം തടസ്സപ്പെട്ടതായി പരാതി.ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കളാണ് പരാതിപ്പെട്ടത്.ഇന്ന് രാവിലെയാണ് ട്വിറ്റര്‍ സേവനം തടസ്സപ്പെട്ടതായി കാണിച്ച് ചിലര്‍ രംഗത്തുവന്നത്. സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. വീണ്ടും ശ്രമിക്കാനും ഉടന്‍ തന്നെ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് ട്വിറ്റര്‍ പേജില്‍ തെളിഞ്ഞത്.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പ്രശ്നം ശ്രദ്ധയില്‍പ്പെട്ടത്. ഏഴുമണി വരെ പ്രശ്നം നിലനിന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞാഴ്ചയാണ് ട്വിറ്ററിന്റെ നിയന്ത്രണം ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തത്. ഇലോണ്‍ മസ്‌ക് കമ്ബനി ഏറ്റെടുത്തതിന് പിന്നാലെ ഉന്നത പദവി വഹിച്ചിരുന്ന ചിലരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…