
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഓസ്‌ട്രേലിയക്ക്. സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യക്കെതിരെ 6 വിക്കറ്റ് ജയത്തോടെ പരമ്പര 3-1ന് സ്വന്തമാക്കി. ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫി നേടുന്നത് 2016-17 സീസണിന് ശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയ. തോല്‍വിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷയും ഇതോടെ അവസാനിച്ചു. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കും ഓസ്‌ട്രേലിയ മുന്നേറി.
കഴിഞ്ഞ രണ്ട് എഡീഷനലും ഇന്ത്യ ഫൈനല്‍ കളിച്ചിരുന്നു. മൂന്നാം ഫൈനല്‍ എന്ന ഇന്ത്യയുടെ സ്വപ്‌നം പൊലിഞ്ഞു. നിലവിലെ ചാമ്പ്യന്മാരാണ് ഓസ്‌ട്രേലിയ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും. മൂന്നാം ദിനം 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 58-3 എന്ന സ്‌കോറില്‍ പതറിയെങ്കിലും ഉസ്മാന്‍ ഖവാജയുടെയും ട്രാവിസ് ഹെഡിന്റെയും ബ്യൂ വെബ്സ്റ്ററുടെയും ബാറ്റിംഗ് മികവില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു.
ആദ്യ ടെസ്റ്റില്‍ അവിസ്മരണീയ വിജയവുമായി തുടങ്ങിയ ഇന്ത്യയെ രണ്ടാം ടെസ്റ്റില്‍ തോല്‍പിച്ച് ഓസീസ് ഒപ്പമെത്തി. മൂന്നാം ടെസ്റ്റില്‍ മഴ ഇന്ത്യയുടെ രക്ഷയ്ക്കെത്തിയപ്പോള്‍ നാലും അഞ്ചും ടെസ്റ്റ് ഓസീസ് വിജയിച്ചു. 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിനെ കുടുക്കാന്‍ ബുമ്ര മാത്രമായിരുന്നു ഇന്ത്യയുടെ പക്കലുണ്ടായിരുന്ന ഏക മാര്‍?ഗം. എന്നാല്‍ പരുക്കേറ്റ് ബുമ്ര പുറത്തേക്ക് പോയതോടെ ഇന്ത്യയ്ക്ക് തിരിച്ചടിയായി. കേവലം 16 ഓവറിലാണ് ഓസീസ് 162 റണ്‍സ് അടിച്ചെടുത്ത് വിജയം സ്വന്തമാക്കിയത്.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…











