Kerala Pranamam

ഇന്ത്യ മുന്നണി ദേശീയതലത്തില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ സിപിഐഎം


ഇന്ത്യ മുന്നണി ദേശീയതലത്തില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ സിപിഐഎം. രാജസ്ഥാന്‍, ബീഹാര്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളില്‍ സീറ്റ് ആവശ്യപ്പെടും. തമിഴ്‌നാട്ടില്‍ കഴിഞ്ഞതവണ മത്സരിച്ചസീറ്റുകള്‍വിട്ടുനല്‍കാനാവില്ലെന്നുംപാര്‍ട്ടിനിലപാടെടുത്തു.രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍, ചുരു മണ്ഡലങ്ങളില്‍ വിജയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. മഹാരാഷ്ട്രയില്‍ പാല്‍ഗര്‍, ബിന്തോരി മണ്ഡലങ്ങള്‍ ആവശ്യപ്പെടും. കോയമ്പത്തൂര്‍ സീറ്റ് കമലഹാസന്റെ പാര്‍ട്ടിക്ക് സീറ്റ് വിട്ട് നല്‍കാനാവില്ല. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 71 സീറ്റില്‍ മത്സരിച്ചപ്പോള്‍ മൂന്നിടത്താണ് സിപിഐഎമ്മിന് ജയിക്കാനായത്.