Kerala Pranamam

ഇന്ന് വനിതാ കര്‍ഷകദിനം ; കര്‍ഷകസമര കേന്ദ്രങ്ങളില്‍ നിയന്ത്രണം പൂര്‍ണമായും വനിതകള്‍ക്ക്

ന്യൂഡല്‍ഹി അന്താരാഷ്ട്ര വനിതാദിനമായ തിങ്കളാഴ്ച ‘വനിതാ കര്‍ഷകദിന’മായി കര്‍ഷകസംഘടനകള്‍ ആചരിക്കും. കര്‍ഷകസമരത്തിന് നേതൃത്വം നല്‍കുകയും പ്രക്ഷോഭത്തില്‍ പങ്കാളികളാകുകയും ചെയ്യുന്ന വനിതാ കര്‍ഷകരോടുള്ള ആദരസൂചകമായാണിത്. തിങ്കളാഴ്ച രാജ്യത്തെ കര്‍ഷകസമര കേന്ദ്രത്തിലെല്ലാം നിയന്ത്രണം പൂര്‍ണമായും വനിതകള്‍ക്കാണ്. വേദികള്‍ നിയന്ത്രിക്കുന്നതും പ്രസംഗിക്കുന്നതുമെല്ലാം വനിതാ കര്‍ഷകരായിരിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വക്താവ് ദര്‍ശന്‍പാല്‍ അറിയിച്ചു. വനിതാ കര്‍ഷകദിനം പ്രമാണിച്ച് പ്രത്യേക റാലികളും യോഗങ്ങളും സംഘടിപ്പിക്കും.കര്‍ണാടകത്തില്‍ മോഡി സര്‍ക്കാരിനെ തുറന്നുകാട്ടല്‍ പ്രചാരണത്തിന് തുടക്കമായതായി ദര്‍ശന്‍പാല്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ മഹാപഞ്ചായത്തുകളും തുടരുകയാണ്. ബംഗാളടക്കം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് കര്‍ഷകസമരം വ്യാപിപ്പിക്കുമെന്ന് ബികെയു നേതാവ് ജഗ്മോഹന്‍ സിങ് പട്യാല അറിയിച്ചു. ഭഗത്സിങ്ങിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ ജയ്പുരില്‍ വന്‍കിസാന്‍ മഹാപഞ്ചായത്ത് ചേരും.