Odisha priest 'performs human sacrifice of man' in temple to 'end' covid

വാഷിംഗ്ടണ്‍: കൊറോണ വ്യാപനത്തിനിടയില്‍ ആശ്വാസമായി അമേരിക്കന്‍ ഗവേഷകരുടെ പഠനം. വൈറസിന്റെ അന്ത്യം അടുത്തിരിക്കുന്നു എന്നും അണയാന്‍ പോകുന്ന തീ ആളികത്തുന്നത് പോലെയാണ് ഇപ്പോഴുള്ള തീവ്ര വ്യപാനമെന്നും അമേരിക്കന്‍ ആരോഗ്യ ഗവേഷകര്‍ പറയുന്നു.വാഷിംഗ്ടണില്‍ നിന്നുള്ള ശാസ്ത്രജ്ഞനും വൈറോളജിസ്റ്റുമായ ഡോക്ടര്‍ കുതുബ് മഹമൂദാണ് ഇത് സംബന്ധിച്ച പഠനത്തിന് നേതൃത്വം നല്‍കിയത്.’വൈറസിന് വകഭേദങ്ങള്‍ ഉണ്ടാകുമ്‌ബോള്‍ അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ മനുഷ്യ ശരീരത്തില്‍ സ്വമേധയാ ഉല്‍പാദിപ്പിക്കപ്പെടുന്നു. അതായത്, മനുഷ്യന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നതിനനുസരിച്ചാണ് വൈറസിന് വകഭേദമുണ്ടാകുന്നത്. ഇത്തരത്തില്‍ മനുഷ്യന്റെ പ്രതിരോധ ശേഷി വര്‍ദ്ധിക്കുമ്‌ബോള്‍, വൈറസിന് ഒരു രക്ഷയുമില്ലാതെയാകുന്നു’ ഡോക്ടര്‍ കുതുബ് മഹമൂദ് പറഞ്ഞു.ചെസ്സ് കളിയില്‍ കരുക്കള്‍ നീക്കുന്നതിനെ ഉദാഹരണമാക്കി നമുക്ക് ഇതിനെ മനസ്സിലാക്കാം. ചെസ്സിലെ ഒരു കളിക്കാരന്‍ മനുഷ്യനും, എതിരാളി വൈറസുമാണ്. നമ്മള്‍ മാസ്‌ക്, സാനിറ്റൈസര്‍, വാക്സിന്‍ തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ മുന്നോട്ട് വെയ്ക്കുമ്‌ബോള്‍, എതിരാളിയായ വൈറസ് പുതിയ വകഭേദങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് കരുക്കള്‍ നീക്കുന്നു. ഒരു പരിധി കഴിയുമ്‌ബോള്‍, വൈറസിന് ജനിതക മാറ്റം സംഭവിക്കാതെയാകും. അപ്പോഴും മനുഷ്യന്റെ കരുക്കള്‍ ബാക്കിയാകും. അങ്ങനെ, ഈ ചെസ്സ് കളിയില്‍ മനുഷ്യന്‍ ജയിക്കുന്നു എന്ന് ഡോക്ടര്‍ കുതുബ് മഹമൂദ് വ്യക്തമാക്കി.അതേസമയം, അര്‍ഹരായ ജനസംഖ്യയുടെ 60 ശതമാനത്തിന് മുകളില്‍ ആളുകള്‍ക്ക് പൂര്‍ണമായും പ്രതിരോധ കുത്തിവെയ്പ്പ് നല്‍കിയ ഇന്ത്യയുടെ പ്രയത്നത്തെ അദ്ദേഹം അഭിനന്ദിച്ചു. ഭാരത് ബയോടെക്കിന്റെ കോവാക്സിനെ ‘അതുല്യമായ ഉല്‍പ്പന്നം’ എന്നാണ് കുതുബ് മഹമൂദ് വിശേഷിപ്പിച്ചത്. രണ്ട് വയസുള്ള കുഞ്ഞുങ്ങള്‍ക്ക് പോലും ഇത് സുരക്ഷിതമാണെന്നും പൂര്‍ണ ഫലം നല്‍കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Slots con compra de bonus: riesgo y control

Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…