ഇസ്ലാമാബാദ്: പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മൂന്ന് വര്‍ഷം തടവുശിക്ഷ. തോഷഖാന അഴിമതി കേസില്‍ ഇസ്ലാമാബാദിലെ ഒരു വിചാരണ കോടതിയാണ് ശിക്ഷ വിധിച്ചത്.ഒരു ലക്ഷം രൂപ പിഴയും ചുമത്തി. തെരഞ്ഞെടുപ്പിലും അഞ്ചു വര്‍ഷത്തേക്ക് ഇമ്രാന്‍ഖാന് മത്സരിക്കാനാകില്ല.തോഷഖാന എന്ന സംവിധാനത്തിലേക്ക് പോകുന്ന പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നാണ് കേസ്. 20 ശതമാനം വരെ വില കുറച്ച് വാങ്ങിയ ഇമ്രാന്‍ അവ പിന്നീട് മറിച്ചുവില്‍പ്പന നടത്തി. ഈ സമ്മാനങ്ങള്‍ വാങ്ങുമ്‌ബോള്‍ വെളിപ്പെടുത്തണമെന്നും ഈ സമ്മാനങ്ങളുടെ വില 50 ശതമാനം വരെ കുറച്ച് സ്വന്തമാക്കാനാകും. നിശ്ചിത തുകയില്‍ കുറവാണ് മൂല്യമെങ്കില്‍ മാത്രമേ കൈവശം വെയ്ക്കാനാകൂ.ക്രിമിനല്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഇമ്രാന്‍ ഖാന്റെ ആവശ്യം നേരത്തെ പാകിസ്ഥാന്‍ സുപ്രീംകോടതി തള്ളിയിരുന്നു. തനിക്കെതിരേയുള്ള ഈ കേസുമായി ബന്ധപ്പെട്ടുള്ള വിചാരണ കോടതി നടപടികളില്‍ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…