ടെല്‍ അവീവ് : ഇസ്രയേലില്‍ ലിക്കുഡ് പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ബെഞ്ചമിന്‍ നെതന്യാഹുവിനെ അഭിനന്ദിച്ച് എതിരാളിയും നിലവില്‍ രാജ്യത്തിന്റെ കാവല്‍ പ്രധാനമന്ത്രിയുമായ യെയ്ര്‍ ലാപിഡ്.
യെഷ് ആറ്റിഡ് പാര്‍ട്ടി നേതാവായ ലാപിഡിന്റെ നേതൃത്വത്തിലെ സഖ്യം ഭൂരിപക്ഷം നേടുന്നതില്‍ പരാജയപ്പെട്ടതോടെയാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറുകള്‍ക്ക് ശേഷം നെതന്യാഹുവിനെ അഭിനന്ദിച്ചത്.
ലാപിഡ് നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. അധികാര കൈമാറ്റത്തിന് തയാറെടുക്കാന്‍ തന്റെ ഓഫീസിനോട് ലാപിഡ് അറിയിച്ചതായും പ്രസ്താവനയില്‍ പറയുന്നു. ലാപിഡിന്റെ സഖ്യത്തിന് 50 സീറ്റുകളില്‍ മാത്രമാണ് ഇതുവരെ മുന്നിലെത്താന്‍ കഴിഞ്ഞത്. നെതന്യാഹുവിന്റെ സഖ്യം 64 സീറ്റുകള്‍ നേടി.നാല് വര്‍ഷത്തിനിടെയുള്ള അഞ്ചാമത്തെ തിരഞ്ഞെടുപ്പിനാണ് ചൊവ്വാഴ്ച ഇസ്രയേല്‍ സാക്ഷിയായത്. യമിന പാര്‍ട്ടി നേതാവായ നഫ്താലി ബെന്നറ്റിന്റെയും യെയ്ര് ലാപിഡിന്റെയും നേതൃത്വത്തില്‍ എതിരാളികള്‍ സഖ്യം രൂപീകരിച്ച് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടിയതോടെ കഴിഞ്ഞ വര്‍ഷമാണ് നെതന്യാഹുവിന് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായത്.എട്ടു പാര്‍ട്ടികളടങ്ങുന്ന നഫ്താലി ബെന്നറ്റിന്റെ ഭരണ മുന്നണി സഖ്യത്തിന് ഏപ്രിലില്‍ ഒരു പാര്‍ലമെന്റംഗം രാജിവച്ചതോടെ ഭൂരിപക്ഷം നഷ്ടമായിരുന്നു. ഇതോടെ ബെന്നറ്റ് ജൂണില്‍ രാജിവയ്ക്കുകയും വിദേശകാര്യ മന്ത്രിയായിരുന്ന ലാപിഡ് കാവല്‍ പ്രധാനമന്ത്രിയാവുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…