പിണറായി വിജയന്‍?
രമേശ് ചെന്നിത്തല ?
കെ സുരേന്ദ്രന്‍?
അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കും എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്.
സംസ്ഥാനത്ത് വോട്ടെണ്ണലിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെ സ്‌ട്രോംഗ് റൂമുകള്‍ തുറന്നു തുടങ്ങി. കൗണ്ടിംഗ് ഏജന്റുമാരേയും കര്‍ശനമായ പരിശോധനയ്ക്ക് ശേഷം വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് കടത്തിവിടുകയാണ്. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് വിജയപ്രതീക്ഷ പങ്കുവച്ചു. അതേസമയം, പുതുപ്പളളി പളളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പുറത്തിറങ്ങിയ ഉമ്മന്‍ചാണ്ടി, മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി.
കഴക്കൂട്ടത്ത് ഇടത് മുന്നണിയ്ക്ക് നല്ല വിജയം നേടാനാവുമെന്ന് ദേവസ്വംമന്ത്രി കടകംപളളി സുരേന്ദ്രന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. മണ്ഡലത്തിലെ ജനങ്ങളുടെയും ആത്മവിശ്വാസം അതാണ്. ജനങ്ങള്‍ തുടര്‍ഭരണം ആഗ്രഹിക്കുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ വിജയം കൂടുതല്‍ സുഗമമാണ്. ശബരിമല പ്രധാന ചര്‍ച്ചയാക്കാന്‍ എതിരാളികള്‍ ശ്രമിച്ചെങ്കിലും മണ്ഡലത്തില്‍ വിലപോയിട്ടില്ല. ശബരിമല വിഷയം ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയത് കഴക്കൂട്ടത്തെന്നും അദ്ദേഹം പറഞ്ഞു.