Kerala Pranamam

‘എം മുകേഷ് ഇവിടെ തന്നെയുണ്ട്, ജോലി തിരക്ക് കാരണമാണ് വരാഞ്ഞത്’; കൊല്ലം എംഎല്‍എ എം മുകേഷ

കൊല്ലത്ത് സിപിഐഎം സംസ്ഥാന സമ്മേളന വേദിയില്‍ മൂന്നാം ദിവസം എം മുകേഷ് എംഎല്‍എ എത്തി. പാര്‍ട്ടി സമ്മേളനത്തില്‍ സ്ഥലം എംഎല്‍എയുടെ അസാന്നിധ്യം ഏറെ ചര്‍ച്ചയായിരുന്നു. എം മുകേഷ് ഇവിടെ തന്നെയുണ്ടെന്നാണ് ചോദ്യങ്ങളോട് എംഎല്‍എ പ്രതികരിച്ചത്. ജോലി തിരക്ക് കാരണമാണ് സമ്മേള വേദിയില്‍ എത്താന്‍ കഴിയാതിരുന്നത്. ലോഗോ പ്രകാശനത്തിന് താന്‍ ഉണ്ടായിരുന്നുവെന്നും മുകേഷ് പറഞ്ഞു. എറണാകുളത്ത് നിന്നാണ് എം മുകേഷ് കൊല്ലത്ത് എത്തിയത്.’രണ്ടു ദിവസം ഇല്ലായിരുന്നു. മാധ്യമങ്ങളുടെ കരുതലിനും സ്‌നേഹത്തിനും നന്ദി അറിയിക്കുന്നു. ഞാന്‍ പാര്‍ട്ടി മെമ്പര്‍ അല്ല. അതിന്റെതായ പരിമിതികള്‍ ഉണ്ട്. അതുകൊണ്ടാണ് വരാഞ്ഞത്. അടുത്ത മാസം എംഎല്‍എമാരുടെ ടൂര്‍ ഉണ്ട്. ആ സമയത്തും കണ്ടില്ല എന്ന് പറയരുത്. ഇത്രയും ഗംഭീരമായ സമ്മേളനം നടക്കുന്നതിന് കൊല്ലത്തിന് അഭിമാനിക്കാം’ എം മുകേഷ് പറഞ്ഞു.എം മുകേഷ് എവിടെയെന്ന ചോദ്യത്തോട്, അത് നിങ്ങള്‍ തിരക്കിയാല്‍ മതിയെന്നായിരുന്നു സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം.