എം ശിവശങ്കര്‍ സ്‌പോര്‍ട്‌സ് യുവജനക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും. ഒന്നര വര്‍ഷത്തിന് ശേഷമാണ് എം ശിവശങ്കര്‍ സര്‍വീസില്‍ തിരിച്ചെത്തിയത്. ചൊവ്വാഴ്ച യാണ് ശിവശങ്കറിനെ തിരിച്ചെടുത്തത്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് കൈപ്പറ്റാന്‍ എം ശിവശങ്കര്‍ ഇന്ന് സെക്രട്ടറിയേറ്റില്‍ എത്തിയിരുന്നു.നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂലൈ 16നായിരുന്നു സസ്‌പെന്‍ഷന്‍. പിന്നീട് കസ്റ്റംസും, എന്‍ഫോഴ്‌സമെന്റും, വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ ശിവശങ്കര്‍ പ്രതിയായി. സ്വര്‍ണക്കടത്ത് കേസിലും, ലൈഫ് മിഷന്‍ അഴിമതിക്കേസിലുമാണ് പ്രതിചേര്‍ത്തത്.എം ശിവശങ്കറിന്റെ വരവ് ഏതു പദവിയിലേക്കാക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 2023 ജനുവരിയില്‍ ശിവശങ്കര്‍ വിരമിക്കും. സ്വര്‍ണക്കടത്ത് കേസില്‍ 98 ദിവസമാണ് ശിവശങ്കര്‍ ജയിലില്‍ കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…