Kerala Pranamam

എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍

ഇടുക്കി: എക്സൈസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. കമ്പംമേട് ചെക്ക്പോസ്റ്റിലെ സിവില്‍ എക്സൈസ് ഉദ്യോഗസ്ഥന്‍ സജിത് കുമാര്‍(40)ആണ് മരിച്ചത്. തോവാളപ്പടിയിലെ വീട്ടുവളപ്പിലാണ് സജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.സജിത്തിനെ ബുധനാഴ്ച മുതല്‍ കാണാനില്ലായിരുന്നു. ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം.