Kerala Pranamam

എന്‍.ഡി.എ, ഇന്‍ഡ്യ മുന്നണികളെ പിന്തുണക്കില്ല : തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു

ഹൈദരാബാദ്: എന്‍.ഡി.എയേയും ഇന്‍ഡ്യയേയും പിന്തുണക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രിയും ബി.ആര്‍.എസ് പ്രസിഡന്റുമായ കെ.ചന്ദ്രശേഖര്‍ റാവു.ഞങ്ങള്‍ ഒറ്റക്കല്ല. ഞങ്ങള്‍ക്ക് സുഹൃത്തുക്കളുണ്ട്. എന്നാല്‍, എന്‍.ഡി.എ, ഇന്‍ഡ്യ സഖ്യങ്ങളെ പിന്തുണക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.50 വര്‍ഷം അവര്‍ രാജ്യം ഭരിച്ചു. ഇവിടെ ഒന്നും മാറിയില്ല. രാജ്യത്തിന് മാറ്റം ആവശ്യമാണെന്നും ചന്ദ്രശേഖര്‍ റാവു പറഞ്ഞു. മഹാരാഷ്ട്രയില്‍ പാര്‍ട്ടി വിവിധ തലങ്ങളില്‍ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മഹാരാഷ്ട്രയില്‍ ബി.ആര്‍.എസിന് 14.10 ലക്ഷം ഭാരവാഹികളുണ്ട്. മഹാരാഷ്ട്രയിലെ 50 ശതമാനം ജോലികളും കഴിഞ്ഞു. 15 ദിവസത്തിനുള്ളില്‍ മഹാരാഷ്ട്രയിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ ദളിത് സമൂഹം വലിയ വിവേചനം നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.