Kerala Pranamam

എബ്ലു റീനോ ഇ-ലോഡര്‍ പുറത്തിറക്കി

പാലക്കാട്: എബ്ലു നിരയിലുള്ള ഇരുചക്ര, മുച്ചക്ര വാഹന നിര്‍മ്മാതാക്കളായ ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സ്, ഇലക്ട്രിക് മുച്ചക്ര ഇ-ലോഡര്‍ ആയ എബ്ലു റീനോ പുറത്തിറക്കി. ഇന്ത്യയിലെ ഇ വി മുച്ചക്ര കാര്‍ഗോ മേഖലയിലെ കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണ് ഇത്. 2023 സെപ്റ്റംബര്‍ 19 ഗണേശ് ചതുര്‍ത്ഥി ദിനത്തില്‍ എബ്ലു റീനോയുടെ മുന്‍ കൂട്ടിയുള്ള ബുക്കിങ്ങുകള്‍ ആരംഭിച്ചു. 2023 സെപ്റ്റംബര്‍ 20 മുതല്‍ വാഹനങ്ങള്‍ വിതരണം ചെയ്തു തുടങ്ങും. ഉപഭോക്താക്കള്‍ക്ക് 3,34,999 രൂപ (എക്‌സ്-ഷോറൂം) നിരക്കിലാണ് ഇ-ലോഡര്‍ നല്‍കുന്നത്. എബ്ലു റോസി (ഇവി മുച്ചക്ര എല്‍5എം) എബ്ലു സ്പിന്‍, എബ്ലു ത്രില്‍,(ഇ-ബൈസിക്കിൾ), എബ്ലു ഫിയോ ഇലക്ട്രിക് കുടുംബ സ്‌കൂട്ടര്‍ എന്നിവയാണ് കമ്പനി പുറത്തിറക്കിയ മറ്റു ഇലക്ട്രിക് വാഹനങ്ങൾ.

ഉയര്‍ന്ന പ്രകടനം നല്‍കുന്നതിനായി 49 എന്‍എം പരമാവധി ടോര്‍ക്ക് സൃഷ്ടിക്കുന്ന 10.2 കെഡബ്ലിയുഎച്ച് ലി-അയോണ്‍ ബാറ്ററി, ഒറ്റ ചാര്‍ജ്ജില്‍ 110 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം, 45 കിലോമീറ്റര്‍/മണിക്കൂര്‍ ഉയര്‍ന്ന വേഗത, ബാറ്ററിക്ക് മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുവാനും ഡ്രൈവിങ്ങ് റേഞ്ച് കൂട്ടുവാനും സഹായിക്കുന്ന റീജനറേറ്റീവ് ബ്രേക്കിങ്ങ്, 500 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ കഴിവ് എന്നിവയാണ് ഈ വാഹനത്തിന്റെ പ്രധാന സവിശേഷതകൾ.

ഐഡിബിഐ ബാങ്ക്, എസ്ഐഡിബിഐ, ബജാജ് ഫിന്‍സര്‍വ്, കൊടക് മഹീന്ദ്ര ബാങ്ക്, പേട്ടെയ്ല്‍, ഇസെഡ്ഫിനാന്‍സ്, ഛത്തീസ്ഗഡ് ഗ്രാമീണ്‍ ബാങ്ക്, റെവ്ഫിന്‍, അമു ലീസിങ്ങ് പ്രൈവറ്റ് ലിമിറ്റഡ്, പൈസാലോ എന്നിങ്ങനെയുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ ധനസഹായം ലഭിക്കും. രാജ്യത്തുടനീളമായി 50 ഡീലര്‍ഷിപ്പുകള്‍ നിലവിലുള്ള കമ്പനി ഈ ധനകാര്യ വര്‍ഷത്തിന്റെ അവസാനത്തോടു കൂടി അത് 100 ഡീലര്‍മാരാക്കി ശൃംഖല വ്യാപിപ്പിക്കുന്നതിനായി ഗണ്യമായ തോതില്‍ മുതല്‍ മുടക്കിയിട്ടുണ്ട്.