മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ എമ്പുരാന്‍ വലിയ വിജയം കൊണ്ട് വരുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. സിനിമ മേഖലയിലെ മുഴുവന്‍ പ്രശ്‌നങ്ങളും എമ്പുരാന്‍ തീര്‍ക്കും എന്നാണ് പ്രതീക്ഷയെന്ന് ഫിയോക് പറഞ്ഞു. എമ്പുരാന്റെ വജയം തിയേറ്റര്‍ ഉടമകള്‍ക്ക് ആശ്വാസം ആകുമെന്നും സംഘടന വ്യക്തമാക്കി.
അതേസമയം ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമായ മാര്‍ക്കോയ്‌ക്കെതിരായ വിമര്‍ശനങ്ങളെ ഫിയോക് തള്ളി. വഴി തെറ്റുന്നവന്‍ ഏത് സിനിമ കണ്ടാലും വഴി തെറ്റുമെന്നും മാര്‍ക്കോ അതിന് ഒരു പ്രചോദനമാകുന്നില്ലെന്നും സംഘടന പ്രതികരിച്ചു. മലയാള സിനിമകളിലെ വയലന്റ് രംഗങ്ങളും അവയെ അവതരിപ്പിക്കുന്ന രീതിയും സമൂഹത്തെ തെറ്റായി സ്വാധീനിക്കുന്നുവെന്ന് ചര്‍ച്ചകള്‍ക്കിടെയാണ് മാര്‍ക്കോ എന്ന ചിത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതും. ഇതിനെതിരെയാണ് തിയേറ്റര്‍ ഉടമകള്‍ രംഗത്തെത്തിയത്.
കുഞ്ചാക്കോ ബോബന് മറുപടിയുമായാണ് ഇന്ന് ഫിയോക് അംഗങ്ങള്‍ മാധ്യമങ്ങളെ കണ്ടത്. സിനിമകളുടെ കളക്ഷന്‍ പുറത്തുവിടുന്നതില്‍ ആരും അലോസരപ്പെട്ടിട്ട് കാര്യമില്ലെന്നും കുഞ്ചാക്കോ ബോബന്‍ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ പോരെന്നും ഫിയോക് പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ക്കെതിരെ കുഞ്ചാക്കോ ബോബന് രംഗത്തെത്തിയത്. 13 കോടി ബജറ്റിലൊരുങ്ങിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി 11 കോടി വരെ കേരളത്തിലെ ബോക്സ് ഓഫീസില്‍ നിന്ന് നേടിയെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഈ റിപ്പോര്‍ട്ട് കുഞ്ചാക്കോ ബോബന്‍ തള്ളിക്കളയുകയായിരുന്നു.
വിജയിച്ച 10 ശതമാനം സിനിമകളല്ല പരാജയപ്പെട്ട 90 ശതമാനം സിനിമകളുടെ നിര്‍മാതാക്കളുടെ അവസ്ഥ കൂടി കാണണം. പെരുപ്പിച്ച കണക്കുകള്‍ കാരണം തിയേറ്റര്‍ ഉടമകള്‍ പ്രതിസന്ധിയിലാണെന്നും കളക്ഷന്‍ കണക്ക് പുറത്തുവിടേണ്ടെങ്കില്‍ ‘അമ്മ’ നിര്‍മ്മാതാക്കളോട് ആവശ്യപ്പെടണമെന്നും ഫിയോക് പറഞ്ഞു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…