ചെമ്മാട് : റബീഅ് കാമ്പയിനിന്റെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മുത്ത്‌നബി മെഗാ ക്വിസിന്റെ ഗ്രാന്‍ഡ് ഫിനാലെ സമാപിച്ചു. യൂണിറ്റ്, ജില്ല മത്സരങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന തലത്തില്‍ ഗ്രാന്‍ഡ് ഫിനാലെ നടന്നത്. ചെമ്മാട് ഖുതുബുസ്സമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ രാവിലെ പത്തു മുതല്‍ വൈകീട്ട് അഞ്ച് വരെ നടന്ന മത്സരത്തില്‍ യുപി, എല്‍പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, കാമ്പസ് വിഭാഗങ്ങളിലായി വിവിധ ജില്ലകളില്‍ നിന്ന് ഇരുപത്തിമൂന്ന് ടീമുകള്‍ മത്സരിച്ചു. അഹമ്മദ് ഷെറിന്‍ കാസര്‍ഗോഡ്, സി കെ എം റഫീഖ്, ഇല്യാസ് സഖാഫി, സിദ്ദീഖലി തിരൂര്‍, റാഫി തിരുവനന്തപുരം മത്സരങ്ങള്‍ നിയന്ത്രിച്ചു. വിജയി കള്‍ക്ക് 5000, 3000, 2000 രൂപയുടെ കാഷ് അവാര്‍ഡും തുല്യ തുകക്കുള്ള പുസ്തക കിറ്റും സമ്മാനമായി നല്‍കി. കാമ്പസ് വിഭാഗത്തില്‍ മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് സല്‍മാന്‍ അബ്ദുല്‍ അസീസ്, ഹാഫിള് മിഹ്ജഅ അഹ് മദ്, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കോഴിക്കോട് ഐഫര്‍ അക്കാദമിയിലെ മുഹമ്മദ് സഫ് വാന്‍, ഷാഹുല്‍ ഹമീദ്, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഐക്കരപ്പടി മര്‍കസ് പബ്‌ളിക് സ്‌കൂളിലെ അബ്ദുല്‍ ഹാദി, മുഹമ്മദ് സിനാന്‍, യുപി വിഭാഗത്തില്‍ മഅദിന്‍ പബ്‌ളിക് സ്‌കൂളിലെ മുഹമ്മദ് ശാമില്‍, അന്‍ഫല്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. ഗ്രാന്റ് ഫിനാലെയുടെ സമാപന സംഗമം എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാമിദലി സഖാഫിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഖുതുബുസ്സമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പള്‍ പി എസ് മുഹമ്മദ് അഷ്‌റഫ് , ഡോ:അഹമ്മദ് കോയ സമ്മാനങ്ങള്‍ വിതരണം ചെയ്തു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് നിയാസ് കോഴിക്കോട്, എം ജുബൈര്‍, കെ ബി ബഷീര്‍ എന്നിവര്‍സംസാരിച്ചു.