ന്യുഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍, തൃണമൂല്‍ കോണ്‍ഗ്രസ് ഡെറിക് ഒബ്രിയന്‍ അടക്കം 11 പേര്‍ എതിരില്ലാതെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടും.പശ്ചിമ ബംഗാളില്‍ നിന്നുള്ള ആറ് സീറ്റുകളിലേക്കും ഗുജറാത്തില്‍ നിന്നുള്ള മൂന്നും ഗോവയില്‍ നിന്നുമുള്ള ഒരു സീറ്റിലേക്കും ജൂലായ് 24ന് നാമനിര്‍ദേശം ക്ഷണിച്ചിരുന്നു. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നാണ്.
ആറ് സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചു. ഒരു സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലും തൃണമൂല്‍ തന്നെയാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുക. അഞ്ച് സീറ്റുകളില്‍ ബിജെപി വിജയിക്കും.
എസ്.ജയ്ശങ്കര്‍ രണ്ടാം തവണയാണ് രാജ്യസഭയിലെത്തുന്നത്. ബാബുഭായ് ദേശായി, കെസരിദേവ് സിംഗ് ഝാല എന്നീ ബിജെപി അംഗങ്ങള്‍ ഗുജറാത്തില്‍ നിന്നും ആനന്ത് മഹാരാജ് ബംഗാളില്‍ നിന്നും സദാനന്ദന്‍ തനവദെ ഗോവയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടും.ഡെറിക് ഒബ്രിയാന് പുറമേ സുഖേന്ദു ശേഖര്‍ റോയ്, ഡോല സെന്‍, സാകേത് ഗോഖലെ, സമിറുള്‍ ഇസ്ലാം, പ്രകാശ് ബാരിക് എന്നിവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വിജയിക്കും.രാജ്യസഭയില്‍ ബിജെപിയുടെ അംഗസംഖ്യ 93 ആയി ഉയരും. എന്നാല്‍ കോണ്‍ഗ്രസിന്റെ അംഗബലം ഒന്ന് കുറഞ്ഞ് 30 ആകും.245 അംഗ രാജ്യസഭയില്‍ ജൂലായ് 24ന് ശേഷം ഏഴ് സീറ്റുകള്‍ ഒഴിവുവരും. ജമ്മു കശ്മീരില്‍ നിന്ന് നാല്, ഉത്തര്‍പ്രദേശില്‍ നിന്ന് രണ്ട് നോമിനേറ്റഡ് അംഗങ്ങളുടെയും മറ്റൊരു സീറ്റുമാണ് ഒഴിവു വരിക. അതോടെ അംഗങ്ങളുടെ എണ്ണം 238 ആയി കുറയും. 120 ആണ് ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപിക്കും സഖ്യകക്ഷികള്‍ക്കും നിലവില്‍ 105 പേരുടെ പിന്തുണയാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…