Kerala Pranamam

എസ് ഡി പി ഐ ലീഗിന്റെ ആജന്മശത്രുക്കള്‍-കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം : മുസ്ലീം ലീഗ് നില്‍ക്കുന്നിടത്ത് ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഇപ്പോള്‍ മുന്നണി മാറ്റം ലീഗിന്റെ അജണ്ടയിലോ ചര്‍ച്ചയിലോ ഇല്ല. ഇ പി ജയരാജന്റേത് ഔദ്യോഗിക ക്ഷണമായി കാണുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തുന്നവര്‍ ലീഗിന്റെ ശത്രുക്കളാണെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി, എസ് ഡി പി ഐ ലീഗിന്റെ ആജന്മശത്രുക്കളാണെന്ന് കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്ലീം ലീഗ് വന്നാല്‍ മുന്നണിയിലേക്ക് സ്വീകരിക്കുന്ന കാര്യം ആലോചിക്കാമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ നേരത്തെ പറഞ്ഞിരുന്നു. മുന്നണി ശക്തിപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.