ന്യുഡല്‍ഹി: ഏകീകൃത സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ ബി.ജെ.പി അംഗം രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്‍ അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ ഇല്ലാതിരുന്നതിനെതയും എതിര്‍ക്കാത്തതിനെയും മുസ്ലീം ലീഗ് അംഗം പി.വി അബ്ദുള്‍ വഹാബ് എം.പി വിമര്‍ശിച്ചു.ഇതിനു പിന്നാലെ ജെബി മേത്തറും ഹനുമന്തയ്യയും ബില്ലിനെ എതിര്‍ത്തു.ബില്‍ അവതരിപ്പിക്കുന്നത് എതിര്‍ക്കാന്‍ ഒരു കോണ്‍ഗ്രസ് എം.പി പോലും സഭയില്‍ ഇല്ലായിരുന്നുവെന്ന് അബ്ദൂള്‍ വഹാബ് വിമര്‍ശനം ഉന്നയിച്ചു. ലീഗും സിപിഎമ്മും ബില്ലിനെ എതിര്‍ത്തു.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












