
സിംഗപ്പൂര്‍: ഏഷ്യയില്‍ ആധിപത്യം സ്ഥാപിക്കാനായി ചൈന, സൈനിക ശക്തി പ്രയോഗിക്കാന്‍ തയ്യാറെടുക്കുകയാണെന്ന മുന്നറിയിപ്പുമായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. ഇന്തോ-പസഫിക് സഖ്യകക്ഷികള്‍ക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സി എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ചൈന ഉയര്‍ത്തുന്ന ഭീഷണി യഥാര്‍ഥവും ആപല്‍സൂചന നല്‍കുന്നതാണെന്നും ഹെഗ്‌സെത്ത് പറഞ്ഞു. സിംഗപ്പൂരില്‍ നടന്ന ഷാങ്‌റി ലാ ഡയലോഗില്‍ (Shangri-La Dialogue- ഇന്തോ-പസഫിക് മേഖലയിലും ലോകമെമ്പാടുമുള്ള പ്രതിരോധ നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള വേദി) സംസാരിക്കുകയായിരുന്നു അദ്ദേഹം.
തായ്വാന്‍ അധിനിവേശത്തിനാവശ്യമായ സൈനികശേഷി ബീജിങ് വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥ കരാറിനായി നിരന്തരാഭ്യാസത്തിലൂടെ അവര്‍ പരിശീലനം നടത്തുകയാണ്. കമ്മ്യൂണിസ്റ്റ് ചൈനയുടെ ആക്രമണം തടയാന്‍ യുഎസ് തങ്ങളുടെ തന്ത്രം ക്രമീകരിക്കുന്നുണ്ട്. ഏഷ്യയിലെ യുഎസ് സഖ്യകക്ഷികള്‍ പ്രതിരോധം വേഗത്തില്‍ ശക്തിപ്പെടുത്തണമെന്നും ഹെഗ്‌സെത്ത് ആവശ്യപ്പെട്ടു.
വ്യാപാരം, സാങ്കേതികവിദ്യ, പ്രാദേശിക സ്വാധീനം തുടങ്ങിയവയെച്ചൊല്ലി യുഎസ്-ചൈന ബന്ധം ഉലഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ ആഹ്വാനം എന്നതും ശ്രദ്ധേയമാണ്.
ചൈനയുടെ നടപടിയെ ഒരു മുന്നറിയിപ്പെന്നാണ് പീറ്റ് ഹെഗ്‌സെത്ത് വിശേഷിപ്പിച്ചത്. സൈബര്‍ ആക്രമണങ്ങള്‍, അയല്‍രാജ്യങ്ങളെ ഉപദ്രവിക്കല്‍, നിയമവിരുദ്ധമായി ദക്ഷിണ ചൈനാക്കടലിലെ പ്രദേശങ്ങള്‍ സൈനികവത്കരിക്കല്‍ തുടങ്ങിയവയുടെ പേരില്‍ അദ്ദേഹം ചൈനയെ കുറ്റപ്പെടുത്തി. യുഎസിന് മേലോ സഖ്യകക്ഷികള്‍ക്കുമേലോ ചൈന ആധിപത്യം സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും പീറ്റ് ഹെഗ്‌സെത്ത് കൂട്ടിച്ചേര്‍ത്തു.
Winbeatz casino 2026: pelivalikoima, maksut ja turvallisuus
Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…







