ലാഹോര്‍: ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് ജയം. ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 89 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ ജയം.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സാണ് നേടിയത്. മെഹിദി ഹസന്‍ മിറാസ് (112), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (104) എന്നിവരുടെ ഇന്നിംഗ്‌സാണ് ബംഗ്ലാദേശിനെ കൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചത്.മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ 44.3 ഓവറില്‍ 245ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ടസ്‌കിന്‍ അഹമ്മദാണ് അഫ്ഗാനെ തകര്‍ത്തത്.ഇബ്രാഹിം സദ്രാന്‍ (75), ഹഷ്മതുള്ള ഷഹീദി (51) എന്നിവര്‍ക്ക് മാത്രമാണ് അഫ്ഗാന്‍ നിരയില്‍ ചെറുത്തുനില്‍ക്കാന്‍ സാധിച്ചത്. റഹ്മത്ത് ഷാ (33), റാഷിദ് ഖാന്‍ (24) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍.റഹ്മാനുള്ള ഗുര്‍ബാസ് (1), നജീബുള്ള സദ്രാന്‍ (17), മുഹമ്മദ് നബി (3), ഗുല്‍ബാദിന്‍ നെയ്ബ് (15), കരീം ജനാത് (1), മുജീബ് റഹ്മാന്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഫസല്‍ഹഖ് ഫാറൂഖി (1) പുറത്താവാതെ നിന്നു. ടസ്‌കിന് പുറമെ ഷൊറിഫുള്‍ ഇസ്ലാം മൂന്ന് വിക്കറ്റ് വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…