ഏഷ്യാകപ്പ് മുതൽ പുരുഷ റഗ്ബി ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് വരെ ആതിഥേയത്വം വഹിക്കാനൊരുങ്ങി ദുബായ്. സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കുന്ന പതിനേഴാമത് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്, നവംബർ എട്ടിന് ആരംഭിക്കുന്ന പുരുഷ റഗ്ബി ലോക കപ്പ് 2027 ഫൈനൽ യോഗ്യതാ ടൂർണമെന്റ് എന്നിവ കൂടാതെ നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങൾക്കാണ് ദുബായ് വരും മാസങ്ങളിൽ വേദിയാകുന്നത്.

സെപ്റ്റംബർ മുതൽ 2026 മെയ് വരെ നടക്കുന്ന ദുബായ് ബാസ്കറ്റ്ബോൾ മത്സരങ്ങൾ, നവംബർ 14 മുതൽ ഡിസംബർ 14 വരെ നീളുന്ന ബേസ്ബോൾ യുണൈറ്റഡ് മത്സരങ്ങൾ, ദുബായ് പ്രീമിയർ പാഡൽ, ദുബായ് റേസിംഗ് കാർണിവൽ, ഡിപി വേൾഡ് ടൂർ ചാമ്പ്യൻഷിപ്പ്, എമിറേറ്റ്‌സ് ദുബായ് സെവൻസ്, ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യൻഷിപ്പ്, ഹീറോ ദുബായ് ഡെസേർട്ട് ക്ലാസിക് തുടങ്ങി നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് ദുബായ് വേദിയാകും.

ദുബായ് ഫിറ്റ്‌നസ് ചലഞ്ച് (നവംബർ 1–30), ദുബായ് റൈഡ് (നവംബർ രണ്ട്), ദുബായ് റൺ (നവംബർ 23), ഹട്ട ഡാമിലെ ദുബായ് സ്റ്റാൻഡ്-അപ്പ് പാഡിൽ, ദുബായ് ടി100 ട്രയാത്ത്‌ലോൺ (നവംബർ 13–16), ടൂർ ഡി ഫ്രാൻസിന്റെ എൽ’എടേപ്പ് ദുബായ് (ജനുവരി 25), ദുബായ് മാരത്തൺ (2026 ഫെബ്രുവരി) ബുർജ്2ബുർജ് ഹാഫ് മാരത്തൺ (2026 ഫെബ്രുവരി എട്ട്), സ്പിന്നീസ് ദുബായ് 92 സൈക്കിൾ ചലഞ്ച് (2026 ഫെബ്രുവരി 15) എന്നീ മത്സരങ്ങളും വരും മാസങ്ങളിൽ ദുബായിൽ അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…